അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചു! ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോയെന്ന്…. പറഞ്ഞത് ആ ഒരൊറ്റ കാര്യം; റിയാസ് പറയുന്നു
Published on

ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ രണ്ടാമത്തെ തവണയാണ് മുന്‍ സീസണുകളിലെ മത്സരാർത്ഥികൾ ചലഞ്ചേഴ്സായി എത്തുന്നത്. കഴിഞ്ഞ ആഴ്ച റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറും ഷോയിൽ എത്തിയതെങ്കിൽ അതിന് പിന്നാലെ എത്തിയത് കഴിഞ്ഞ സീസണിലെ സെക്കൻഡ് റണ്ണറപ്പായ റിയാസ് സലിമും മൂന്നാം സീസണിൽ ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട ഫിറോസ് ഖാനുമാണ്.
തിരികെ പോരുന്നതിന് മുന്‍പ് മത്സരാര്‍ഥികളോട് യാത്ര പറയവെ ബിഗ് ബോസ് അണിയറക്കാര്‍ തന്നോട് പറഞ്ഞത് എന്തായിരുന്നുവെന്ന് റിയാസ് വ്യക്തമാക്കി.
“നിങ്ങളെ എന്തിനാണ് കയറ്റിവിട്ടത് എന്ന് അറിയില്ലെന്ന് സംസാരിച്ചപ്പോള്‍ നിങ്ങള്‍ എല്ലാവരും പറഞ്ഞിരുന്നു. നിങ്ങളോട് എന്താണ് പറഞ്ഞുതന്നിരിക്കുന്നതെന്ന് അറിയില്ലെന്നും. അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചിരുന്നു, ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന്. ഒരേയൊരു കാര്യമേ പറഞ്ഞിട്ടുള്ളൂ. ഹൌസില്‍ കയറുക, രസിക്കുക, തിരികെ വരിക. ഇതല്ലാതെ ഒറ്റയൊരു സാധനവും പറഞ്ഞിട്ടില്ല.
നിങ്ങളെ ഇളക്കണമെന്നോ ആക്റ്റീവ് ആക്കണമെന്നോ നിങ്ങള്‍ ഇപ്പോള്‍ ബോറിംഗ് ആണ്, നിങ്ങളെ ആക്റ്റീവ് ആക്കണമെന്നോ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഒറിജിനല്‍ ആയിട്ട് നിന്നുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റും, അത് മാത്രം ചെയ്യണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ, ബോധപൂര്‍വ്വം കണ്ടന്റ് സൃഷ്ടിക്കാതെ ഇരിക്കുക. ഞാന്‍ ഇതിനകം വ്യക്തമാക്കിയതാണ്, കാണികളെ രസിപ്പിക്കുക, അറിവ് പകരുക, ഒരു സ്വാധീനം സൃഷ്ടിക്കുക. അതാണ് ബിഗ് ബോസ് ഷോ കൊണ്ട് നിങ്ങള്‍ക്ക് എല്ലാവര്ക്കും ചെയ്യാന്‍ പറ്റുന്ന കാര്യം. അത് മാത്രം ചെയ്താല്‍ മതി. നിങ്ങളുടെ സീസണ് ഒരു വിജയമായിരിക്കും”, റിയാസ് പറഞ്ഞ് അവസാനിപ്പിച്ചു. കോടതി ടാസ്കില് പങ്കാളിത്തം വഹിച്ചതിനു ശേഷമാണ് റിയാസും ഫിറോസും ഹൌസ് വിട്ട് പോകുന്നത്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...