Connect with us

ഈ സിനിമ കാണാന്‍ അപ്പനും അമ്മയും വന്നത് വലിയ ടെന്‍ഷനാണ് ഉണ്ടാക്കിയത് ;കാരണം വെളിപ്പെടുത്തി വിൻസി അലോഷ്യസ്

Movies

ഈ സിനിമ കാണാന്‍ അപ്പനും അമ്മയും വന്നത് വലിയ ടെന്‍ഷനാണ് ഉണ്ടാക്കിയത് ;കാരണം വെളിപ്പെടുത്തി വിൻസി അലോഷ്യസ്

ഈ സിനിമ കാണാന്‍ അപ്പനും അമ്മയും വന്നത് വലിയ ടെന്‍ഷനാണ് ഉണ്ടാക്കിയത് ;കാരണം വെളിപ്പെടുത്തി വിൻസി അലോഷ്യസ്

2018 ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടാലൻ്റ് ഹണ്ട് ഷോ ആയ നായിക നായകൻ എന്ന പ്രോഗ്രാമിലെ റണ്ണറപ്പായിരുന്നു വിൻസി സോണി അലോഷ്യസ്.മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് വിന്‍സി അലോഷ്യസ്.


വളരെ സാധാരണ കുടുംബത്തില്‍ നിന്ന് സിനിമയിലേക്ക് വന്ന ആളാണ് വിന്‍സി അലോഷ്യസ്. ഒരു റിയാലിറ്റി ഷോയിലൂടെ എത്തിയ വിന്‍സ് പിന്നീട് സിനിമകളില്‍ ശ്രദ്ധ നേടുകയായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ രേഖ കാണാന്‍ കുടുംബത്തോടൊപ്പം പോയതിനെക്കുറിച്ച് പറയുകയാണ് താരം.

റേഖ റിലീസാകുന്ന ദിവസം എന്റെ ഫാമിലിയില്‍ നിന്ന് അപ്പനും അമ്മയുമാണ് സിനിമ കാണാന്‍ വന്നത്. അവര്‍ വരുന്നത് സന്തോഷമാണെങ്കിലും ഈ സിനിമ കാണാന്‍ അവര്‍ വന്നത് വലിയ ടെന്‍ഷനാണ് ഉണ്ടാക്കിയത്.അപ്പനും അമ്മയും വളരെ സാധാരണക്കാരാണ്. അവരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സീനില്‍ മകള്‍ അഭിനയിക്കുക എന്ന് പറയുമ്പോള്‍ നാട്ടുകാരോട് മറുപടി പറയണം എന്ന ചിന്തയാണ് ഉണ്ടാകുക. അതാണ് ഞാന്‍ പേടിയ്ക്കാനും കാരണം.


സിനിമ കഴിഞ്ഞപ്പോഴൊന്നും അപ്പനോ അമ്മയോ ആ സീനിലെ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചില്ല. അതോടെ ആദ്യം ഞാന്‍ ആശ്വസിച്ചു.പിന്നീട് എന്നോട് അപ്പച്ചന്‍ പറഞ്ഞു ഇത്തരം സിനിമകളൊന്നും ഇനി അഭിനയിക്കേണ്ടെന്ന്. നാട്ടുകാരോട് ഉത്തരം പറയേണ്ടത് ഞങ്ങളാണ്.

മറ്റ് നടിമാര്‍ ചെയ്യുന്നത് പോലെയുള്ള കഥാപാത്രമൊക്കെ നിനക്കും ചെയ്തൂടെ എന്നൊക്കെയാണ് എന്നോട് ചോദിച്ചത്. വിന്‍സി അലോഷ്യസ് കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Movies

Trending

Recent

To Top