ഈ നിമിഷം ഏറെ സ്‌പെഷലാണ്, റയാന്‍ ആദ്യമായി സ്‌കൂളില്‍ പോവുകയാണ്, എന്റെ മനസിലെ ഫീലിംഗ്‌സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല; മേഘ്‍ന
നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജയുടെ അകാല വിയോഗം ചലച്ചിത്ര ലോകത്തെയാകെ സങ്കടത്തിലാക്കിയിരുന്നു. 2020 ജൂണ്‍ ഏഴിന് ആയിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ മരണം. ചീരുവിനെപ്പോലെ ഒരാള്‍ ഇനി ഉണ്ടാകില്ല എന്നാണ് മേഘ്‍ന രാജ് ഒരിക്കൽ പറഞ്ഞത്. ‘നീയും ഞാനും… നിന്നെപ്പോലെ ഒരാൾ ഉണ്ടായിട്ടില്ല.’
അഭിനയത്തില്‍ സജീവമല്ലെങ്കിലും മേഘ്‌ന രാജിനോട് പ്രത്യേകമായൊരു സ്‌നേഹമുണ്ട് ആരാധകര്‍ക്ക്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു പ്രിയതമന്റെ വിയോഗം.
സിനിമകളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു ചിരഞ്ജീവി സര്‍ജയും. അടുത്ത സുഹൃത്തുക്കളായിരുന്ന മേഘ്‌നയും ചിരുവും പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹ ശേഷവും മേഘ്‌ന അഭിനയത്തില്‍ സജീവമായിരുന്നു. കുഞ്ഞതിഥി എത്താന്‍ പോവുന്നതിന്റെ സന്തോഷം ആസ്വദിച്ച് വരുന്നതിനിടയിലായിരുന്നു ചിരു യാത്രയായത്. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നും ജനിക്കാന്‍ പോവുന്നത് ആണ്‍കുട്ടിയായിരിക്കുമെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്.
ആഗ്രഹിച്ചത് പോലെ തന്നെ ആണ്‍കുഞ്ഞായിരുന്നു ജനിച്ചത്. ആശുപത്രി മുറിയിലുള്‍പ്പടെ ചിരുവിന്റെ ഫോട്ടോ കൊണ്ടുപോയിരുന്നു മേഘ്‌ന. ചിരു എപ്പോഴും തനിക്കൊപ്പമുണ്ടെന്ന വിശ്വാസമാണ് തന്നെ നയിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. സിംഗിള്‍ പാരന്റിംഗില്‍ അവന്‍ എത്രത്തോളം സന്തോഷവാനാണെന്നറിയില്ല. അമ്മയുടെയും അച്ഛന്റെയും റോളുകള്‍ തനിച്ചാണ് ചെയ്യുന്നത്. പെര്‍ഫെക്ട് അമ്മയാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. മകന്‍ ആദ്യമായി സ്‌കൂളിലേക്ക് പോയതിനെക്കുറിച്ച് പറഞ്ഞുള്ള മേഘ്‌നയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
നമ്മള്‍ പേരന്‍സായിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് മാത്രമല്ല നമ്മളും ഓരോ നാഴികക്കല്ലുകള്‍ പിന്നിടുന്നുണ്ട്. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അത് ഞങ്ങള്‍ക്ക് ഏറെ സ്‌പെഷലാണ്. റയാന്‍ ആദ്യമായി സ്‌കൂളില്‍ പോവുകയാണ്. എന്റെ മനസിലെ ഫീലിംഗ്‌സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല. വിദ്യാഭ്യാസത്തിലേക്കുള്ള അവന്റെ ആദ്യ കാല്‍വെപ്പാണ്. നിങ്ങള്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ഞങ്ങളുടെ മകന്റെ കൂടെയുണ്ടാവണം എന്നുമായിരുന്നു മേഘ്‌ന കുറിച്ചത്. നിങ്ങളുടെ മുഖത്തെ പുഞ്ചിരിയിലുണ്ട് എല്ലാം. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നായിരുന്നു കമന്റുകള്‍. ചിരുവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നുള്ള മേഘ്‌നയുടെയും റയാന്റെയും ചിത്രവും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ചുള്ള സംഭാഷണം കണ്ടപ്പോഴാണ് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞത് ; പ്രതികരണവുമായി ജോയ് മാത്യു
നടൻ ജോയ് മാത്യുവിനെതിരെ ‘ബൈനറി’ എന്ന സിനിമയുടെ പ്രവർത്തകർ നടത്തിയ ആരോപണങ്ങൾ ഏറെ ചർച്ചയായി മാറിയിരുന്നു. ജോയ് മാത്യു സെറ്റിലെത്തി സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു എന്നും, വസ്ത്രത്തിൽ സാമ്പാറിന്റെ കറ പുരണ്ടിരുന്നതിനാൽ അത് കോസ്റ്യൂം ഡിസൈനറിന്റെ നേർക്ക് വലിച്ചെറിഞ്ഞു എന്നും സിനിമയുടെ സംവിധായകൻ പത്രസമ്മേളനത്തിൽ ആരോപിച്ചത് . ഇപ്പോഴിതാ ഇതോൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോയ് മാത്യു