ഞാന്‍ ഒരു കോഫി ചോദിച്ച് ചെന്നതാണ്. . യൂ മസ്റ്റ് റിക്വസ്റ്റ് എന്നായിരുന്നു അവരുടെ പ്രതികരണം; കോക്ക്പിറ്റില്‍ കയറിയ സംഭവത്തെക്കുറിച്ച് ഷൈന്‍ ടോം
Published on

യുവനടന്മാർക്കിടയിൽ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടൻ. ഉൾകാമ്പുള്ള കഥാപാത്രങ്ങളുമായി സമകാലിക മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഷൈൻ.
അതേസമയം സിനിമയ്ക്ക് പുറത്തുള്ള കാരണങ്ങളാല്‍ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളില്‍ കയറാന്‍ ശ്രമിച്ചതിന് ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഷൈനിനെ തടഞ്ഞുവച്ച സംഭവം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വാര്‍ത്താപ്രാധാന്യം നേടിയത്.
സ്വതസിദ്ധമായ നര്‍മ്മത്തോടെയായിരുന്നു പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഷൈനിന്റെ പ്രതികരണം. കോക്ക്പിറ്റ് എന്താണെന്ന് നോക്കാന്‍ പോയതാണെന്നും ഇത് പൊന്തിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് വലിയ ഉറപ്പില്ലെന്നുമൊക്കെ ഷൈന്‍ പറഞ്ഞു. ഇപ്പോഴിതാ സംഭവിച്ചത് എന്തെന്ന് മറ്റൊരു കാരണം പറയുകയാണ് അദ്ദേഹം. ഏഷ്യാനെറ്റിന്റെ കുക്ക് വിത്ത് കോമഡി പരിപാടിയില്‍ പങ്കെടുക്കവെ അവതാരകയായ മീര നന്ദന്റെ ചോദ്യത്തിന് മറുപടിയായാണ് ഷൈനിന്റെ പ്രതികരണം.
“ഫ്ലൈറ്റില്‍ ആകെക്കൂടി ബാത്ത്റൂം, ഇരിക്കാനുള്ള സ്ഥലം, കോക്ക്പിറ്റ് ഇങ്ങനെ മൂന്ന് സ്ഥലങ്ങളേ ഉള്ളൂ. ഇതിന്റെ വാതിലൊക്കെ ഏകദേശം ഒരേപോലെ ഇരിക്കും. ഞാന്‍ ഒരു കോഫി ചോദിച്ച് ചെന്നതാണ്. അവിടെ ചെന്നപ്പോള്‍ കോഫി മെഷീന് ഒന്നുമില്ല. അപ്പോള്‍ ഞാന്‍ ഒരു ഡോര്‍ തുറന്ന് കോഫി ഉണ്ടോ എന്ന് ചോദിച്ചു. യൂ മസ്റ്റ് റിക്വസ്റ്റ് എന്നായിരുന്നു അവരുടെ പ്രതികരണം. പുറത്ത് ആരെയും കണ്ടില്ല, അതുകൊണ്ടാണ് അകത്ത് കയറി ചോദിക്കാമെന്ന് കരുതിയതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അകത്തേക്ക് വരാമോ എന്നും ചോദിച്ചു”, ഷൈന്‍ ടോം ചാക്കോ പറയുന്നു.
അതേസമയം വി കെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് ഷൈന്‍ ടോമിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. എസ് സുരേഷ്ബാബു രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...