എസ് എസ് എൽ സി ഞാൻ പാസ്സാകില്ലെന്ന് പറഞ്ഞ് വീട്ടിൽ ബെറ്റ് വരെ ഉണ്ടായിരുന്നു, അതൊക്കെ പക്ഷേ എങ്ങനെയോ കഴിഞ്ഞു പോയി;’ വൈറലായി സൂരജിന്റെ വാക്കുകൾ

മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. ‘പാടാത്ത പൈങ്കിളി’യിലെ ദേവയെ അവതരിപ്പിച്ചു കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടിരുന്നത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു.. നിലവില്‍ സീരിയലില്‍ നിന്ന് മാറി സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം. ഇടയില്‍ ആല്‍ബങ്ങളും ചെയ്ത് വരുന്നു.
ഇപ്പോഴിതാ, എസ് എസ് എൽ സി പരീക്ഷയിൽ മാർക്ക് കുറഞ്ഞവരെയും തോറ്റവരെയും എല്ലാം ആശ്വസിപ്പിക്കുകയാണ് താരം. താനും അവരിൽ ഒരാളാണ്, അതുകൊണ്ട് അവരെ ആശ്വസിപ്പിക്കേണ്ട കടമ തനിക്കുണ്ടെന്നാണ് സൂരജ് പറയുന്നത്. ‘പത്താം ക്ലാസ് പാസ്സായില്ലെങ്കില്‍ ലൈസൻസ് കിട്ടില്ലെന്ന് അന്നത്തെ കാലത്ത് പറയും. അതുകൊണ്ട് ലൈസൻസിന് വേണ്ടി അടുത്തിരുന്ന കൂട്ടുകാരന്റെ കാല് പിടിച്ചും കോപ്പിയടിച്ചുമാണ് ഞാൻ പാസായത്. എസ് എസ് എൽ സി ഞാൻ പാസ്സാകില്ലെന്ന് പറഞ്ഞ് വീട്ടിൽ ബെറ്റ് വരെ ഉണ്ടായിരുന്നു. അതൊക്കെ പക്ഷേ എങ്ങനെയോ കഴിഞ്ഞു പോയി’ എന്നാണ് ആ കാലത്തെ കുറിച്ച് സൂരജ് ഓർമിക്കുന്നത്.
മാർക്ക് കുറഞ്ഞതിന്റെ പേരിൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടൻ പറയുന്നുണ്ട്. ‘നമുക്കൊരു ഫൈനൽ സ്റ്റേജ് ഉണ്ട്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ അവിടെ എത്താതിരിക്കില്ല. അവിടെ ചിലപ്പോൾ ഇപ്പോൾ മാർക്ക് കുറഞ്ഞവനോ തോറ്റുപോയാവനോ ആയിരിക്കും ഒന്നാമത് എത്തുന്നത്. പഠിക്കുന്നത് മാത്രം പോരാ ഈ ലോകത്ത്’. അതുകൊണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആരും കുഞ്ഞുങ്ങളെ വഴക്ക് പറയരുതെന്നും താരം കൂട്ടിച്ചേർക്കുന്നു. നേരത്തെയും മോട്ടിവേഷണൽ വീഡിയോകൾ താരം പങ്കുവെച്ചിട്ടുണ്ട്. പുതിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. എല്ലാവരും എ പ്ലസ് കാരുടെ പിറകെ പോകുമ്പോൾ തോറ്റവരെക്കുറിച്ച് ഓർത്ത സൂരജിന് നിറഞ്ഞ കൈയടിയാണ് ആരാധകർ നൽകുന്നത്.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...