ഇപ്പോഴത്തെ റിമിയുടെ മാറ്റം ഭയങ്കരമാണ്, ലുക്കിലും ക്യാരക്ടറിലുമെല്ലാം ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട് ; ഫിറോസ്
Published on

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പോപ്പുലർ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മൂന്നാം സീസണിലൂടെ സുപരിചിതരായ താരങ്ങളാണ് ഫിറോസ് ഖാനും ഭാര്യ സജ്നയും. പ്രണയത്തിലായതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെയായും ഇരുവരും വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്. സഹപ്രവര്‍ത്തകരെക്കുറിച്ചും ഇരുവരും അടുത്തിടെ പങ്കുവെച്ച വീഡിയോയില്‍ സംസാരിച്ചിരുന്നു.
വിവാഹശേഷം ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ഫിറോസ് സജ്നയോട് ചോദിച്ചത്. സിനിമകളൊക്കെ കാണുമ്പോള്‍ ചിലരോട് ഇഷ്ടം തോന്നാറുണ്ട്. അതേക്കുറിച്ചല്ല ഞാന്‍ ചോദിക്കുന്നത് നേരിട്ട് അറിയാവുന്ന വ്യക്തികളെക്കുറിച്ചാണെന്നായിരുന്നു ഫിറോസ് ഖാന് പറഞ്ഞത്. ഏതെങ്കിലും വ്യക്തികളുടെ പേഴ്സണാലിറ്റിയോ അങ്ങനെ എന്തെങ്കിലും ഇഷ്ടം തോന്നിയോ എന്ന് ചോദിച്ചപ്പോള്‍ ഇതുവരെ അങ്ങനെയൊന്നുമില്ല.
ആരോടും അങ്ങനെ തോന്നിയിട്ടില്ല. വിവാഹത്തിന് മുന്‍പേ ചില പ്രണയങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹശേഷം ആരോടും പ്രണയം തോന്നിയിട്ടില്ല. ചിലരെ കണ്ടപ്പോള്‍ നല്ല വ്യക്തിത്വമാണല്ലോ എന്ന് തോന്നിയിട്ടുണ്ട്. ഹാര്‍ഡ് വര്‍ക്ക് ചെയ്ത് മുന്നേറുന്നവരാണ്. അങ്ങനെയുള്ള രണ്ടുപേരോട് എനിക്ക് ഭയങ്കര ബഹുമാനമാണ്. നേരത്തെ റിമി ടോമിയെ ഇഷ്ടമായിരുന്നില്ല. ഇപ്പോഴത്തെ റിമിയുടെ മാറ്റം ഭയങ്കരമാണ്. ലുക്കിലും ക്യാരക്ടറിലുമെല്ലാം ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. രണ്ടാമത്തെയാള്‍ ആര്യയാണ്. അവളുടെ സംസാരവും ക്യാരക്ടറുമെല്ലാം എനിക്കിഷ്ടമാണ്.
അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ആര്യയുമായി ഞങ്ങള്‍ക്ക് അടുത്ത സൗഹൃദമുണ്ട്.
മണിക്കുട്ടനോടുള്ള ഇഷ്ടത്തെക്കുറിച്ചായിരുന്നു സജ്ന പറഞ്ഞത്. ബിഗ് ബോസിന് ശേഷവും ഞങ്ങള്‍ സുഹൃത്ബന്ധം തുടരുന്നുണ്ട്. പുള്ളിയുടെ ക്യാരക്ടര്‍ എനിക്ക് ഇഷ്ടമാണ്. വര്‍ക്കിനെക്കുറിച്ച് ചോദിക്കുകയും കോണ്ടാക്ട്സ് തരികയുമൊക്കെ ചെയ്തിട്ടുണ്ടെന്നായിരുന്നു സജ്ന പറഞ്ഞത്
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...