
News
ലൈക്ക് പ്രൊഡക്ഷനില്‍ എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന
ലൈക്ക് പ്രൊഡക്ഷനില്‍ എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന

പ്രമുഖ സിനിമാ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷനില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന. ചെന്നൈയിലെ ഓഫീസടക്കം പത്ത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് ഇഡി വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയില്‍ ശെല്വന് 1, പൊന്നിയില്‍ ശെല്വന് 2, കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ഉള്‍പ്പെടെയുളള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് ലൈക പ്രൊഡക്ഷന്‍സ്.
രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തുടര്‍വിജയത്തിന് പിന്നാലെയാണ് നിര്‍മ്മാണ കമ്പനിയിലെ എന്‍ഫോഴ്സ്മെന്റ് പരിശോധന.
ഇന്ത്യന്‍ സിനിമയില്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയില്‍ ശെല്വന് 1. 492 കോടി ആയിരുന്നു ചിത്രത്തിന്റെ ലൈഫ് ടൈം ഗ്രോസ്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്, തൃഷ കൃഷ്ണന്, റഹ്മാന്, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി
റിയാസ് ഖാന്, ലാല്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന വേളയിലാണ് നിര്‍മ്മാണ കമ്പനിയിലെ പരിശോധന.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...