Connect with us

സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്, താരങ്ങളുടെ പിന്നാലെ പോലീസുണ്ട്, ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകും; പൊലീസ് കമ്മീഷണർ കെ സേതുരാമൻ

News

സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്, താരങ്ങളുടെ പിന്നാലെ പോലീസുണ്ട്, ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകും; പൊലീസ് കമ്മീഷണർ കെ സേതുരാമൻ

സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്, താരങ്ങളുടെ പിന്നാലെ പോലീസുണ്ട്, ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകും; പൊലീസ് കമ്മീഷണർ കെ സേതുരാമൻ

മലയാള സിനിമയില്‍ സമീപകാലത്ത് ലഹരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. മുന്‍പും പലപ്പോഴും ഇക്കാര്യം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ സിനിമാ സംഘടകള്‍ വിലക്കിയതോടെയാണ് ലഹരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമര്‍ശനങ്ങളും വീണ്ടും ഉയർന്നത്.

ലഹരി മരുന്ന് ഉപയോഗിക്കുന്ന സിനിമ താരങ്ങളെയെല്ലാം പൊലീസിന് അറിയാമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ പറയുന്നത്. ഇവർ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത്. ഈ താരങ്ങളുടെ പിന്നാലെ പൊലീസ് ഉണ്ടെന്നും ഇന്നല്ലെങ്കിൽ നാളെ ഇവർ പിടിയിലാകുമെന്നും കമ്മീഷണർ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മയക്കുമരുന്ന് ഏത് സ്ഥലത്ത് വെച്ച് ഉപയോഗിച്ചാലും കുറ്റകരമാണ്. അതിനാൽ സിനിമാ സെറ്റിൽ പരിശോധന നടത്താൻ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാർ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരിൽ പലരും തങ്ങളെ സഹായിക്കുന്നുണ്ട്. ടിനി ടോം മകന്റെ കാര്യം പറഞ്ഞത് സങ്കടകരമാണ്. കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.

ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയെന്ന് സേതുരാമൻ അടുത്തിടെ അറിയിച്ചിരുന്നു.

സിനിമാ സെറ്റുകളിൽ ലഹരി മരുന്ന് ഉപയോഗം തടയാനുള്ള പൊലീസ് പരിശോധനയെ ഫിലിം ചേംബർ സ്വാഗതം ചെയ്തിരുന്നു. സിനിമാ സെറ്റിലെ ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ വ്യക്തമാക്കി. ഈ പരിശോധന കുറച്ചുകൂടെ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇനിയും ഇത് വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു.

അടുത്തിടെ സിനിമയിലെ ലഹരിയ്ക്കെതിരെ ടിനി ടോം രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് ടിനി ടോം പറഞ്ഞത്. തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാലർ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറയുന്നത്. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

എന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഒരു പ്രമുഖ നടന്‍റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് അവന് അവസരം ലഭിച്ചത്. പക്ഷേ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. യുവതലമുറയെ ലഹരി മോശം അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും എന്ന പേടിയായിരുന്നു ഭാര്യയ്ക്ക് . സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസിലാണ് കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളൂ. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്‍റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി”, എന്നായിരുന്നു ടിനി ടോമിന്‍റെ വാക്കുകള്‍.

More in News

Trending

Recent

To Top