എന്റെ 23 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് അത് കാണുന്നത്, ഞാന്‍ ആദ്യം നാണിച്ചുപോയിരുന്നു എന്നാല്‍ നിങ്ങള്‍ എപ്പോഴും നല്ലതാണ്, ഇതൊന്നും പ്രശ്നമില്ല എന്നൊക്കെയാണ് അവര്‍ എന്നോട് പറഞ്ഞത്; പ്രിയങ്ക ചോപ്ര
Published on

സ്റ്റൈല്ലിൻ്റെ കാര്യത്തിൽ ഒരുപിടി മുന്നിലാണ് എന്നും പ്രിയങ്ക ചോപ്ര എന്ന നടി. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് പ്രിയങ്ക. അഭിനയം കൊണ്ട് മാത്രമല്ല ജീവിതത്തിലെ പല കാര്യങ്ങളും പ്രസ്താവനകളുമൊക്കെ കാരണം താരം സ്ഥിരം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.ലവ് എഗെയ്ന് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നടി പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീമിയറിനായി എത്തിയ പ്രിയങ്കയുടെ ലുക്ക് വൈറലായിരുന്നു. എന്നാല്‍ പരിപാടിക്കിടെ താന്‍ റെഡ് കാര്‍പ്പറ്റില്‍ വീണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക.
കഴിഞ്ഞ ആഴ്ചയാണ് നിക്കിനൊപ്പം പ്രിയങ്ക ലവ് എഗെയ്നിന്റെ പ്രീമിയറില്‍ പങ്കെടുത്തത്. ഉയരം തോന്നിക്കാനായി വലിയ ഹൈ ഹീല്‍ ചെരുപ്പാണ് അവര്‍ ധരിച്ചിരുന്നത് . ‘റെഡ് കാര്‍പ്പറ്റില്‍ നിറയെ പത്രപ്രവര്‍ത്തകരായിരുന്നു. എല്ലാവരും ചിത്രങ്ങള്‍ എടുക്കുകയാണ്. കൂടാതെ ആരാധകരും. റെഡ് കാര്‍പ്പറ്റില്‍ വെച്ച് എന്റെ ചെരുപ്പിലേക്ക് ഞാന്‍ മറിഞ്ഞുവീണു. എന്നാല്‍ എല്ലാവരും കാമറ താഴ്ത്തി. ‘പ്രശ്നമില്ല പ്രി, സമയം എടുത്തോളൂ’ എന്ന് അവര്‍ പറഞ്ഞു.
എന്റെ 23 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് അത് കാണുന്നത്. ഞാന്‍ ആദ്യം നാണിച്ചുപോയിരുന്നു എന്നാല്‍ നിങ്ങള്‍ എപ്പോഴും നല്ലതാണ്, ഇതൊന്നും പ്രശ്നമില്ല എന്നൊക്കെയാണ് അവര്‍ എന്നോട് പറഞ്ഞത്. ഇതുവരെ ഞാന്‍ വീഴുന്നതിന്റെ ഒരു ക്ലിപ്പും ഇല്ല. എത്ര നല്ലതാണ്. എനിക്ക് അഞ്ചു പേരുടെ സഹായം ലഭിച്ചു. എന്റെ ഭര്‍ത്താവും ഓടിയെത്തി.’ – എബിസിക്ക് നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.
റൊമാന്റിക് കോമഡി ചിത്രമായി എത്തുന്ന ലവ് എഗെയ്നില്‍ സാം ഹ്യൂഗനാണ് പ്രിയങ്കയുടെ നായകനായി എത്തുന്നത്. നിക് ജൊനാസ് ചിത്രത്തില്‍ അതിഥി വേഷം ചെയ്യുന്നുണ്ട്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സിറ്റാഡലാണ് പ്രിയങ്കയുടേതായി അവസാനം പുറത്തിറങ്ങിയത്.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...