Connect with us

പിറന്നാൾ ദിനത്തിൽ മഞ്ജു പിള്ളയ്ക്ക് കിടിലൻ സർപ്രൈസ് നൽകി കാർത്തിക് സൂര്യ

Movies

പിറന്നാൾ ദിനത്തിൽ മഞ്ജു പിള്ളയ്ക്ക് കിടിലൻ സർപ്രൈസ് നൽകി കാർത്തിക് സൂര്യ

പിറന്നാൾ ദിനത്തിൽ മഞ്ജു പിള്ളയ്ക്ക് കിടിലൻ സർപ്രൈസ് നൽകി കാർത്തിക് സൂര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി. അടുത്തിടെ തിയേറ്ററുകളിലെത്തിയ, അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ടീച്ചർ’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയും മഞ്ജു പിള്ള അവതരിപ്പിച്ചിരുന്നു. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ എന്ന പ്രോഗ്രാമിന്റെ ജഡ്ജായും തിളങ്ങുകയാണ് മഞ്ജു.


അങ്ങിനെ ഒരു ഷോയിലൂടെയാണ് യൂട്യൂബര്‍ ആയിരുന്ന കാര്‍ത്തിക് സൂര്യയുമായി മഞ്ജു പിള്ള സൗഹൃദത്തിലാവുന്നത്. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയുടെ ആങ്കറായി കാര്‍ത്തിക് സൂര്യയും, വിധികര്‍ത്താക്കളിലൊരാളായി മഞ്ജു പിള്ളയും എത്തി. ആ ബന്ധത്തിന് പുറത്ത് കാര്‍ത്തിക് സൂര്യ നല്‍കിയ പിറന്നാള്‍ സമ്മാനം ആണ് ഇപ്പോള്‍ വൈറലാവുന്നത്.

മെയ് 10 ന് ആയിരുന്നു മഞ്ജു പിള്ളയുടെ ജന്മ ദിനം. മകള്‍ ദയ സുജിത് അടക്കം എല്ലാവരും പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തി. കാര്‍ത്തിക് സൂര്യ പങ്കുവച്ച പിറന്നാള്‍ ആശംസ പോസ്റ്റിന് താഴെ മഞ്ജു പിള്ള സര്‍പ്രൈസിന് നന്ദി കാര്‍ത്തി, നീ എനിക്ക് വേണ്ടി എടുത്ത ഏഫേര്‍ട്ടിന് എത്ര നന്ദി പറഞ്ഞാലും തീരില്ല എന്നൊക്കെ പറഞ്ഞ് വന്നിരുന്നു. എന്നാല്‍ അതിന്റെ പൊരുള്‍ എന്താണ് എന്ന് കാര്‍ത്തിക് സൂര്യ തന്റെ പുതിയ വ്‌ളോഗ് പുറത്ത് വിട്ടപ്പോഴാണ് മനസ്സിലാവുന്നത്.

മഞ്ജു പിള്ളയുടെ പിറന്നാളിന് ഒരു കിടിലന്‍ സര്‍പ്രൈസ് കൊടുത്ത വീഡിയോ ആണ് കാര്‍ത്തിക്കിന്റെ ഏറ്റവും പുതിയ വ്‌ളോഗ്. സ്വന്തമായി ഉണ്ടാക്കിയ കേകുമായി പാതിരാത്രി പന്ത്രണ്ട് മണിക്ക് മഞ്ജുവിന്റെ വീട്ടില്‍ പോയി സര്‍പ്രൈസ് കൊടുക്കുകയായിരുന്നു. കേക്ക് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ എല്ലാം വാങ്ങാന്‍ പോകുന്നതടക്കം എല്ലാം വ്‌ളോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേക്കിന് വേണ്ട സാധനങ്ങള്‍ എല്ലാം വാങ്ങുമ്പോഴേക്കും ഏഴായിരം രൂപയോളം ബില്ല് വന്നിരുന്നു. കേക്ക് ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ ഇലട്രിക് ബീറ്ററിന്റെ അപകാത മനസ്സിലാക്കി അതും വാങ്ങി.


കേക്കിന് വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ തന്നെ മറ്റൊരു സര്‍പ്രൈസ് സാധനം കൂടെ കാര്‍ത്തിക് സൂര്യ മഞ്ജു പിള്ളയ്ക്ക് വേണ്ടി വാങ്ങി. ചേച്ചിയ്ക്ക് മൂക്കുത്തി ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് ഒരു മൂക്കുത്തി സമ്മാനമായി കൊടുക്കാം എന്നായിരുന്നു പ്ലാന്‍. നല്ല ഭംഗിയുള്ള ഒരു ഡയമണ്ട് മൂക്കുത്തിയാണ് കാര്‍ത്തിക് മഞ്ജുവിന് വേണ്ടി വാങ്ങിയത്. വീഡിയോയില്‍ അത് വളരെ ഇഷ്ടപ്പെട്ടു എന്ന് മഞ്ജു തന്നെ പറയുന്നുണ്ട്.

കേക്ക് ഉണ്ടാക്കുന്ന രംഗമെല്ലാം രസകരം ആണ്. രാത്രി 11.45 ആയപ്പോഴേക്കും കേക്ക് റെഡിയായി. അതുമായി നേരിട്ട് പോയി മഞ്ജുവിന്റെ വീടിന്റെ ഡോറിന് മുട്ടുകയായിരുന്നു. കേക്കും സര്‍പ്രൈസും സമ്മാനവും എല്ലാം കണ്ടപ്പോള്‍ മഞ്ജു പിള്ളയും ഹാപ്പിയായി. കേക്ക് കാര്‍ത്തിക് സ്വന്തമായി ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞപ്പോള്‍ മഞ്ജു ആദ്യം വിശ്വസിച്ചില്ല. താന്‍ വളരെ സര്‍പ്രൈസ്ഡ് ആണ് എന്നും മഞ്ജു പറഞ്ഞു

Continue Reading
You may also like...

More in Movies

Trending