
News
മറ്റൊരു കെപോപ് താരത്തിനും സ്വന്തമാക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡ് സ്വന്തമാക്കി വി
മറ്റൊരു കെപോപ് താരത്തിനും സ്വന്തമാക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡ് സ്വന്തമാക്കി വി

ലോക പ്രശസ്ത കെപോപ് ബാന്‍ഡായ ബിടിഎസിന് നിരവധി ആരാധകരാണ് ഉള്ളത്. ഇതിലെ ഏഴ് അംഗങ്ങളുടെയും വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. എന്നാല്‍ ഇപ്പോള്‍ മ്യൂസിക്ക് പ്ലാറ്റാഫോമായ സ്പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് വി എന്നറിയപ്പെടുന്ന കിം ടെഹ്യുങ്.
വി ഇതുവരെ മൂന്ന് സോളോ കൊറിയന്‍ ഒറിജിനല്‍ സൗണ്ട്ട്രാക്കുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളതെങ്കിലും ഏറ്റവും കൂടുതല്‍ ശ്രോതാക്കള്‍ വിയുടെ ഗാനത്തിനാണ്. 13 ദശലക്ഷം ഫോളോവേഴ്സാണ് വിയ്ക്ക് സ്പോട്ടിഫൈയില്‍ ഉള്ളത്. മറ്റൊരു കെപോപ് താരത്തിനും സ്വന്തമാക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡാണിത്.
ഇന്‍സ്റ്റാഗ്രാമിലെ അദ്ദേഹത്തിന്റെ ഫാന്‍ പേജില്‍ ലോകമെമ്പാടു നിന്നും താരത്തോടുള്ള ഇഷ്ടവും സ്നേഹവും അറിയിച്ചുകൊണ്ട് എണ്ണിയാലൊടുങ്ങാത്ത സന്ദേശങ്ങളാണ് എത്തുന്നത്.
‘സ്റ്റിഗ്മ’, ‘സിംഗുലാരിറ്റി’, ‘ഇന്നര്‍ ചൈല്‍ഡ്’ എന്നിങ്ങനെ വി ചെയ്ത സിംഗിള്‍സ് ആഗോളതലത്തില്‍ വന്‍ ഹിറ്റുകളായിരുന്നു. ‘ക്രിസ്മസ് ട്രീ’, ‘സ്വീറ്റ് നൈറ്റ്’, ‘അവര്‍ ബിലവഡ് സമ്മര്‍’ എന്നിങ്ങനെ ചില കെഡ്രാമകള്ക്കും ടിവി ഷോകള്‍ക്കുമായി അദ്ദേഹം സൗണ്ട് ട്രാക്കുകളും ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആര് എം, ജിന്‍, ജെഹോപ്പ്, ജങ്കൂക്ക്, ജിമിന്, ഷൂഗ എന്നിവരാണ് ബിടിഎസിലെ മറ്റ് താരങ്ങള്‍.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...