Connect with us

ഡോ. വന്ദന ദാസിൻ്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയാണ്, അതിന് ഇരയായതാണ് എത്രയോ പേർക്ക് രക്ഷയാകേണ്ട ഒരു ഡോക്ടറും; കുറിപ്പുമായി മാല പാർവതി

News

ഡോ. വന്ദന ദാസിൻ്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയാണ്, അതിന് ഇരയായതാണ് എത്രയോ പേർക്ക് രക്ഷയാകേണ്ട ഒരു ഡോക്ടറും; കുറിപ്പുമായി മാല പാർവതി

ഡോ. വന്ദന ദാസിൻ്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയാണ്, അതിന് ഇരയായതാണ് എത്രയോ പേർക്ക് രക്ഷയാകേണ്ട ഒരു ഡോക്ടറും; കുറിപ്പുമായി മാല പാർവതി

ഡോ.വന്ദന ദാസ് എന്ന പുഞ്ചിരി നിത്യസ്മരണയിലേക്കു മറഞ്ഞു. വന്ദനയുടെ മരണത്തിന്റെ ഓർമകൾ ഇപ്പോഴും ഓരോ മലയാളികളെയും ദുഖത്തിലാഴ്ത്തുകയാണ്. വന്ദന ദാസിൻ്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയെന്ന് മാല പാർവതി.

മാല പാർവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

ഡോ. വന്ദന ദാസിൻ്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയെന്ന് മാല പാർവതി. ഉയർന്നുവരുന്ന കെമിക്കൽ ഡ്ര​ഗ്സ് നമ്മുടെ നാട്ടിൽ വിതക്കാൻ പോകുന്ന ദാരുണ സംഭവങ്ങളുടെ സൂചനയാണ് ഈ കൊലപാതകമെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു. കെമിക്കൽ ഡെഗ്സ് നൽകുന്ന ഉത്തേജനവും, അത് കിട്ടാതെ വരുമ്പോഴുള്ള അസ്വാസ്ഥ്യങ്ങളും, സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന അപകടം വലുതാണെന്നും താരം ഓർമിപ്പിച്ചു.

മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ ഭ്രമത്തിന്, പൊലിഞ്ഞത് അമൂല്യ ജീവൻ! ഡോ. വന്ദന ദാസ്. ഡോ. വന്ദന ദാസിൻ്റെ ദാരുണ അന്ത്യത്തിന് കാരണമായത് മയക്കുമരുന്ന് ഉപയോഗിച്ച ആളുടെ മാനസിക വിഭ്രാന്തിയാണ്. അതിന് ഇരയായതാണ് എത്രയോ പേർക്ക് രക്ഷയാകേണ്ട ഒരു ഡോക്ടറും..സമസ്ത മേഖലകളിലും, പ്രത്യേകിച്ച് കുട്ടികളിലും ഉയർന്ന് വരുന്ന കെമിക്കൽ ഡ്രഗ്സ് നമ്മുടെ നാട്ടിൽ വിതക്കാൻ, പോകുന്ന ദാരുണ സംഭവങ്ങളുടെ സൂചനയാണ് ഈ കൊലപാതകം.

വിദേശ രാജ്യത്ത് നിന്നൊക്കെ ഇത് പോലെ ഒരു പാട് കുറ്റകൃത്യങ്ങൾ കേൾക്കാറുണ്ട്. ഓസ്ട്രേലിയയിൽ, മാനസിക ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന എൻ്റെ സുഹൃത്ത്, കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. 13 ദിവസം പ്രായമായ സ്വന്തം കുഞ്ഞിനെ, കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആളെ കുറിച്ച്.ആ തരത്തിലുള്ള പല കേസുകളെ കുറിച്ച്. കെമിക്കൽ ഡ്രഗ്സ് നൽകുന്ന ഉത്തേജനവും, അത് കിട്ടാതെ വരുമ്പോഴുള്ള അസ്വാസ്ഥ്യങ്ങളും, സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന അപകടം വലുതാണ്.
ഡോ. വന്ദന ദാസിന് സംഭവിച്ച ദുരന്തത്തിനും, അവരുടെ കുടുംബാംഗങ്ങൾ അനുഭവിക്കാൻ പോകുന്ന വലിയ വേദനയ്ക്കും പകരം നൽകാൻ ഒന്നിനും ആകില്ല. ഒരു പക്ഷേ, മയക്ക് മരുന്നിനെതിരെ ഒറ്റക്കെട്ടായി നിന്ന് ,വന്ദന എന്ന രക്തസാക്ഷിയോട് ഐക്യപ്പെടാം.
പ്രണാമം എന്നല്ലാതെ ഒന്നും പറയാനില്ല വന്ദന!

സിനിമയിലെ ലഹരിയെക്കുറിച്ച് കമന്റുകൾ

മാല പാർവതിയുടെ പോസ്റ്റിന് താഴെ സിനിമയിലെ ലഹരി ഉപയോ​ഗത്തേക്കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്. സിനിമ മേഖലയിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ പ്രതികരിച്ചു കണ്ടില്ല…. പേരുകൾ വിളിച്ചു പറയൂ സഹോദരി എന്നായിരുന്നു ഒരാളുടെ കമന്റ്. ഇപ്പോൾ ഒരു അദ്ധ്യാപകൻ മയക്ക് മരുന്ന് ഉപയോഗിച്ചു. മയക്ക് മരുന്ന് ഉപയോഗിക്കുന്ന മുഴുവൻ അദ്ധ്യാപകരെയും, ആ മേഖലയിൽ ഉള്ളവർക്ക് അറിയാൻ പറ്റുമോ? അത് പോലെ തന്നെയാണ് സിനിമ. എന്നായിരുന്നു മാല പാർവതിയുടെ കമന്റ്. മയക്കു മരുന്നിനെ ​ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളിൽ അഭിനയിക്കില്ല എന്ന് തീരുമാനിക്കാനാണ് ഒരാൾ കമന്റ് ചെയ്തത്. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ സിനിമയിൽ ഉണ്ടാവും. ലൂസിഫർ എന്ന ചിത്രത്തിൽ ഡ്രഗ്സ് ഓവർ ഡോസിനെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. എന്നായിരുന്നു താരത്തിന്റെ മറുപടി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പെരുമാറ്റം, പ്രവചിക്കാൻ പറ്റില്ല. നിന്ന നിൽപ്പിൽ മാറും. കാണാനിരിക്കുന്ന പൂരം എന്ന് പറയേണ്ടി വരുമെന്നും താരം കുറിച്ചു.

More in News

Trending

Recent

To Top