
Actress
ആ സൈക്കിളിൽ പൂക്കൊട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല… പലർക്കും ആ തെറ്റ് പറ്റി; ലെന
ആ സൈക്കിളിൽ പൂക്കൊട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല… പലർക്കും ആ തെറ്റ് പറ്റി; ലെന
Published on

മലയാളികളുടെ ഇഷ്ട നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്. ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് ലെന.
തൊണ്ണൂറുകളിലെ ആൽബം സോങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ലെനയ്ക്ക് ഒരു വലിയ പുരുഷാരം ആരാധകരായുണ്ട്. അന്ന് ലെന അഭിനയിച്ച ആൽബം സോങുകളെല്ലാം വൈറലായിരുന്നു.
ലെനയുടെ ആൽബം സോങുകളുടെ ലിസ്റ്റ് പറയുമ്പോൾ പലരും മഴക്കാലമല്ലേ മഴയല്ലേ എന്ന ഗാനത്തെയാണ് ഏറ്റവും കൂടുതൽ പുകഴ്ത്തി പറയാറുള്ളത്. എന്നാൽ താൻ അല്ല ആ ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന പെൺകുട്ടിയെന്ന് വെളിപ്പെടുത്തിയിരക്കുകയാണ് താരം ഇപ്പോൾ.
പലർക്കും ഈ തെറ്റ് പറ്റിയിട്ടുണ്ടെന്നും അങ്ങനൊരു ആൽബം സോങിൽ താൻ അഭിനയിച്ചിട്ടില്ലെന്നും ആ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി മറ്റാരോ ആണെന്നും തനിക്ക് അവരെ അറിയില്ലെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞത്. ഇഷ്ടം എനിക്കിഷ്ടം, പ്രണയത്തിൻ ഓർമക്കായി, പ്രണയം എന്നിങ്ങനെയുള്ള ആൽബങ്ങളിലാണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. മഴക്കാലമല്ലേ മഴയല്ലേ ആൽബത്തിൽ ആ സൈക്കിളിൽ പൂക്കൊട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല. പലർക്കും ആ തെറ്റ് പറ്റിയിട്ടുണ്ട്. ഒരുപാട് പേർ ബെറ്റൊക്കെ വെച്ചിട്ടുണ്ട് ലെന പറയുന്നു. ജ്യോത്സനയും വിധു പ്രതാപും പാടിയ ഗാനത്തിന് ഈണം നൽകിയത് തേജ് മെർലിനായിരുന്നു. സോഷ്യൽ മീഡിയയിലും ലെന വളരെ ആക്ടീവാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന തൻ്റെ യാത്രാ വിശേഷങ്ങളും പുതുപുത്തന്‍ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക....
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...