
Actor
‘വിടാ മുയർച്ചി’; പിറന്നാൾ ദിനത്തിൽ ആ ഗംഭീര സർപ്രൈസ് പുറത്ത്
‘വിടാ മുയർച്ചി’; പിറന്നാൾ ദിനത്തിൽ ആ ഗംഭീര സർപ്രൈസ് പുറത്ത്

അജിത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം എകെ 62നായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ അജിത്തിന്റെ പിറന്നാളോടനുബന്ധിച്ച് ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ്. ‘വിടാ മുയർച്ചി’ എന്നാണ് ചിത്രത്തിന്റെ പേര്.
നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ‘പ്രയത്നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല’ എന്ന ടാഗ് ലെെനോട് കൂടിയാണ് ടെെറ്റിൽ എത്തിയത്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് പ്രഖ്യാപനം.
വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന അജിത് കുമാർ ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘എകെ62’. എന്നാൽ പലകാരണങ്ങളാൽ വിഘ്നേശ് ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു
അതേസമയം, എച്ച്.വിനോദിന്റെ സംവിധാനത്തിലൊരുങ്ങിയ തുനിവാണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. മഞ്ജു വാര്യർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....