“നടനെന്ന നിലയില്‍ മോഹന്‍ലാല്‍ പ്രശസ്തനാണ്. പക്ഷെ കേരളത്തില്‍ വിജയിക്കാന്‍ അത് മാത്രം പോര”.- സന്നദ്ധപ്രവർത്തനത്തിന്റെ പേരിൽ മോഹൻലാൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതായി റിപ്പോർട്ട് ..
Published on

By
“നടനെന്ന നിലയില്‍ മോഹന്‍ലാല്‍ പ്രശസ്തനാണ്. പക്ഷെ കേരളത്തില്‍ വിജയിക്കാന്‍ അത് മാത്രം പോര”.- സന്നദ്ധപ്രവർത്തനത്തിന്റെ പേരിൽ മോഹൻലാൽ ബിജെപിക്കു വേണ്ടി ലോക്സഭയിലേക്ക് മത്സരിക്കുന്നതായി റിപ്പോർട്ട് ..
2019 ലെ തിരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് മോഹൻലാലിനെ മത്സരിപ്പിക്കാൻ ആർ എസ് എസ് നീക്കം നടത്തുന്നതായി ഡെക്കാൺ ഹെറാൾഡ് . തിരുവനന്തപുരത്ത് നിന്നാണ് മോഹന്‍ലാല്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍എസ്എസ് ലേബലില്‍ എന്നതിനപ്പുറം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയെന്ന നിലയിലാണ് മോഹൻലാലിനെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു . മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി ആര്‍എസ്എസ് ചൂണ്ടിക്കാട്ടിയേക്കും.
2019ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മോഹന്‍ലാല്‍ ബിജെപിയില്‍ ചേര്ന്നക്കുമെന്നേ നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇതുവരെയും ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. ബിജെപിക്ക് അകത്ത് മോഹന്‍ലാലിനെ മത്സരിപ്പിക്കാനായുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ദരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജന്മാഷ്ടമി നാളില്‍ തന്നെ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞതില്‍ മോഹന്‍ലാല്‍ സന്തോഷം പ്രകടിപ്പിച്ചു. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഈ കൂടിക്കാഴ്ച്ചയും മോഹന്‍ലാലിന്റെ ബിജെപി പ്രവേശന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പിടിക്കുകയാണ് മോഹന്‍ലാലിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ‘നടനെന്ന നിലയില്‍ മോഹന്‍ലാല്‍ പ്രശസ്തനാണ്. പക്ഷെ കേരളത്തില്‍ വിജയിക്കാന്‍ അത് മാത്രം പോര. അത്കൊണ്ടാണ് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത്’, മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ദരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.നേരത്തേ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് നിന്നും മത്സരിപ്പിക്കാനായിരുന്നു ബിജെപി പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ അദ്ദേഹം മിസോറാം ഗവര്‍ണര്‍ ആയതോടെയാണ് മോഹന്‍ലാലിലേക്ക് ശ്രദ്ധ തിരിഞ്ഞത്.
reports says mohanlal as b j p nominee in lok sabha polls
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...