
Social Media
ഷൂട്ടിങ്ങിനിടയിലെ ഫണ്‍ വീഡിയോ പങ്കുവെച്ച് ശോഭിത; പരസ്യമാക്കാന്‍ പാടില്ലായിരുന്നുവെന്ന് ഐശ്വര്യ
ഷൂട്ടിങ്ങിനിടയിലെ ഫണ്‍ വീഡിയോ പങ്കുവെച്ച് ശോഭിത; പരസ്യമാക്കാന്‍ പാടില്ലായിരുന്നുവെന്ന് ഐശ്വര്യ

ഇന്നലെയാണ് മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്വന് 2’ തിയേറ്ററിൽ എത്തിയത്. ചിത്രം ഗംഭീര കളക്ഷന്‍ ആണ് ആദ്യ ദിവസം തന്നെ നേടിയിരിക്കുന്നത്. ആദിത്യ കരികാലനും നന്ദിനിയും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫണ്‍ വീഡിയോ പങ്കുവച്ച് ശോഭിത ധൂലിപാല. സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇരു താരങ്ങളുടെയും രസകരമായ നിമിഷങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്.
എന്നാല്‍ ഇതിന് താഴെ കമന്റുമായി ഐശ്വര്യ ലക്ഷ്മി എത്തിയതോടെ പോസ്റ്റ് വൈറലായി. ‘ഇത് പരസ്യമാക്കാന്‍ പാടില്ലായിരുന്നു’ എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്, ‘ഇനി പറഞ്ഞിട്ടു കാര്യമില്ല, സ്ക്രീന്‍ ഷോട്ട് എടുത്തിട്ടുണ്ട്’ എന്നാണ് ഐശ്വര്യയുടെ കമന്റിന് താഴെ ആരാധകരുടെ പ്രതികരണം.
പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. തൃഷ അവതരിപ്പിക്കുന്ന കുന്ദവ രാഞ്ജിയുടെ ഉറ്റ തോഴിയും സുഹൃത്തുമായ വാനതി എന്ന കഥാപാത്രത്തെയാണ് ശോഭിത അവതരിപ്പിച്ചത്. തന്നെ ആദ്യം വിളിച്ചത് വാനതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു എന്ന് മുമ്പ് ഐശ്വര്യ പറഞ്ഞിരുന്നു.
വാനതി എന്ന കഥാപാത്രത്തിനായാണ് വിളിച്ചതെങ്കിലും തന്റെ മനസില്‍ പൂങ്കുഴലി ആണ് ഉണ്ടായിരുന്നതെന്നും ആ കഥാപാത്രം തന്നെയാണ് മണിരത്നം തനിക്ക് നല്‍കിയതെന്നും ഐശ്വര്യ പറഞ്ഞിരുന്നു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...