വഴിയോരത്തുള്ള വയലിൽ ഇറങ്ങി ശ്രീനിഷിനൊപ്പം ആട്ടിൻ കുഞ്ഞുങ്ങളെ താലോലിച്ചും നെറുകയിൽ ചുംബിച്ചും നില, മണ്ണിനേയും മനുഷ്യനേയും അറിഞ്ഞ് വളരാൻ മകളെ പഠിപ്പിച്ചെന്ന് ക മന്റുകൾ
വഴിയോരത്തുള്ള വയലിൽ ഇറങ്ങി ശ്രീനിഷിനൊപ്പം ആട്ടിൻ കുഞ്ഞുങ്ങളെ താലോലിച്ചും നെറുകയിൽ ചുംബിച്ചും നില, മണ്ണിനേയും മനുഷ്യനേയും അറിഞ്ഞ് വളരാൻ മകളെ പഠിപ്പിച്ചെന്ന് ക മന്റുകൾ
വഴിയോരത്തുള്ള വയലിൽ ഇറങ്ങി ശ്രീനിഷിനൊപ്പം ആട്ടിൻ കുഞ്ഞുങ്ങളെ താലോലിച്ചും നെറുകയിൽ ചുംബിച്ചും നില, മണ്ണിനേയും മനുഷ്യനേയും അറിഞ്ഞ് വളരാൻ മകളെ പഠിപ്പിച്ചെന്ന് ക മന്റുകൾ
മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസിൽ വെച്ചാണ് പേളി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. പേളി ഒരിക്കലും വിവാഹിതയാകുമെന്നോ കുഞ്ഞിനെ പ്രസവിക്കുമെന്നോ ആരും തന്നെ കരുതിയിരുന്നില്ല. എന്നാൽ ഇന്ന് ഏറ്റവും നന്നായി ദാമ്പത്യ ജീവിതവും പാരന്റിങും ചെയ്യുന്നയാളാണ് പേളി മാണി. പേളിയുടെ കുടുംബജീവിതവും മകളെ വളർത്തുന്ന രീതിയുമെല്ലാം മാതൃകാപരമാണെന്നാണ് പലപ്പോഴും കമന്റുകൾ വരാറുള്ളത്. മകൾ നിലയ്ക്ക് എല്ലാത്തരം ഫ്രീഡവും നൽകി അവളെ അവളുടേതായ ലോകത്ത് കൂടെയാണ് വളർത്തുന്നതെന്നും തങ്ങൾ സിസിടിവി മാതാപിതാക്കളല്ലെന്നും പേളി മാണിയും ശ്രീനിഷും അടുത്തിടെ പറഞ്ഞിരുന്നു.
ഇപ്പോഴിത മകളുടെ ഏറ്റവും പുതിയ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി. മകൾക്കൊപ്പം യാത്ര പോയപ്പോൾ പകർത്തിയ വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നത്. വഴിയോരത്തുള്ള വയലിൽ ഇറങ്ങി അച്ഛൻ ശ്രീനിഷിനൊപ്പം ആട്ടിൻ കുഞ്ഞുങ്ങളെ താലോലിക്കുകയും അതിന്റെ നെറുകയിൽ ചുംബിക്കുകയും ചെയ്യുന്ന നിലയാണ് വീഡിയോയിലുള്ളത്. കൂടാതെ ഹോട്ടലിൽ അമ്മ പേളിക്കൊപ്പമിരുന്ന് ജീവനക്കാരോട് കുശലം പറഞ്ഞ് ഊണ് കഴിക്കുന്ന നിലയേയും വീഡിയോയിൽ കാണാം. രണ്ട് വയസ് പിന്നിട്ടതിനാൽ നന്നായി സംസാരിക്കാനും നിലയ്ക്ക് പറ്റുന്നുണ്ട്. പൊതുവെ കുഞ്ഞുങ്ങൾ മൃഗങ്ങളുമായി കുറച്ച് നാളത്തെ അടുപ്പം വന്നാൽ മാത്രമെ അതിനെ തൊടാനും ഉമ്മവെയ്ക്കാനുമെല്ലാം തയ്യാറാകൂ.
എന്നാൽ ശ്രീനിഷ് വിളിച്ചപ്പോഴേക്കും ഓടി വന്ന് ആട്ടിൻ കുട്ടിയെ ചുംബിക്കുകയായിരുന്നു നില. മണ്ണിനേയും മനുഷ്യനേയും അറിഞ്ഞ് വളരാൻ മകളെ പഠിപ്പിച്ച ശ്രീനിഷിനേയും പേളി മാണിയേയുമാണ് പുതിയ വീഡിയോ വൈറലായതോടെ ആരാധകർ പുകഴ്ത്തുന്നത്. നില വളരെ പ്രത്യേകതകളുള്ള കുട്ടിയാണെന്നും അവളുടെ ചിരിയും സംസാരവും കേൾക്കുന്നതും കാണുന്നതും ദുഖത്തിലും മൂഡ് ഓഫായി ഇരിക്കുന്നവർക്കും ഒരു തെറാപ്പിയാണെന്നുമെല്ലാമാണ് കമന്റുകൾ വന്നിരിക്കുന്നത്.
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...