
Bollywood
37.8 കോടി രൂപയ്ക്ക് പുതിയ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കി ആലിയ ഭട്ട്
37.8 കോടി രൂപയ്ക്ക് പുതിയ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കി ആലിയ ഭട്ട്
Published on

ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ മുംബൈയില്‍ പുതിയ ഫ്ലാറ്റ് വാങ്ങിയതായി റിപ്പോര്‍ട്ട്. 2,497 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അപ്പാര്‍ട്ട്മെന്റ് ബാന്ദ്ര വെസ്റ്റിലെ പോഷ് എരിയയായ പാലി ഹില്ലിലാണ്. നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ കപൂര്‍ ബംഗ്ലാവിന് അടുത്തതാണ് പുതിയ അപ്പാര്‍ട്ട്മെന്റ്. ആലിയയും ഭര്‍ത്താവ് രണ്‍ബീര്‍ കപൂറും ബംഗ്ലാവ് പൂര്‍ത്തിയാകുമ്പോള്‍ കുടുംബ സമേതം അവിടേക്ക് മാറുമെന്നാണ് കരുതുന്നത്.
37.8 കോടി രൂപയ്ക്കാണ് ആലിയ പുതിയ അപ്പാര്‍ട്ട്മെന്റ് വാങ്ങിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ പ്രൊഡക്ഷന്‍ കമ്പനി എറ്റേണല്‍ സണ്‍ ഷൈന്റെ പേരിലാണ് ആലിയ ഈ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ പുതിയ വസതിക്ക് അടുത്ത് തന്നെ ഒരു ഓഫീസായി ഇത് ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏരിയല്‍ വ്യൂ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിന്റെ ആറാം നിലയില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്മെന്റിന്റെ രജിസ്ട്രേഷന് ഏപ്രില്‍ 10ന് നടന്നുവെന്നാണ് വിവരം. അതേ ദിവസം തന്നെ ജുഹുവിലെ രണ്ട് ഫ്ലാറ്റുകള്‍ ആലിയ തന്റെ സഹോദരി ഷഹീന് സമ്മാനിച്ചുവെന്നും വിവരമുണ്ട്.
പാലി ഹില്ലില്‍ ആലിയ വാങ്ങിയ അപ്പാര്‍ട്ട്മെന്റിന് രണ്ട് പാര്‍ക്കിംഗ് സ്ലോട്ടുകളുണ്ട്. പുറത്തുവന്ന കച്ചവട രേഖകള്‍ പ്രകാരം ആലിയ 2.26 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ അടച്ചത് എന്നാണ് വിവരം. 2,086 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ജുഹുവില്‍ സഹോദരിക്ക് വേണ്ടി വാങ്ങിയ അപ്പാര്‍ട്ടുമെന്റുകളുടെ രജിസ്ട്രേഷനായി 30 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി ആലി അടച്ചുവെന്നാണ് വിവരം.
ആലിയയും ഭര്‍ത്താവ് രണ്‍ബീര്‍ കപൂറും ഇപ്പോള്‍ താമസിക്കുന്നത് പാലി ഹില്ലിലെ വാസ്തു എന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലാണ്. ഇവിടെ വച്ചാണ് കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരായത്. അടുത്തതായി റിലീസാകേണ്ട ആലിയയുടെ ചിത്രം റോക്കി ഔര്‍ റാണി കി പ്രേം കഹാനിയാണ്.
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...