
Malayalam Breaking News
ഇരിങ്ങാലാക്കുടയിൽ ബസ് കണ്ടക്ടറായി ഇന്നസെൻറ് !!!
ഇരിങ്ങാലാക്കുടയിൽ ബസ് കണ്ടക്ടറായി ഇന്നസെൻറ് !!!
Published on

By
ഇരിങ്ങാലാക്കുടയിൽ ബസ് കണ്ടക്ടറായി ഇന്നസെൻറ് !!!
പ്രളയ ദുരിതത്തിൽ അലയുന്ന കേരളത്തിനായി ഇന്നലെ സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തി. സംഭാവനകൾ സ്വീകരിച്ചാണ് യാത്ര നടത്തിയത് . തൃശ്ശൂരിലെ ഇരിങ്ങാലക്കുടിയിൽ നിന്നും ചാലക്കുടിയിലേക്കുള്ള യാത്രയിൽ ആളുകൾക്ക് അമ്പരപ്പായത് കണ്ടക്ടറെ കണ്ടിട്ടാണ്. പണം സ്വരൂപിക്കാൻ സ്വകാര്യബസുകള്‍ കാരുണ്യയാത്ര നടത്തിയപ്പോള്‍ കണ്ടക്ടറായെത്തിയത് ചാലക്കുടി എം പി ഇന്നസെൻറ്. കണ്ടക്ടറുടെ ബാഗിന് പകരം ബക്കറ്റുമായാണ് എംപിയെത്തിയത്.
രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുടയില്‍ നിന്നുളള ജോമിനാസ് ബസിലെ കണ്ടക്ടറെ കണ്ട് യാത്രക്കാര്‍ ആദ്യം അമ്പരന്നു.പിന്നീട് ചിരിച്ചു.യാത്രകാരിൽ നിന്നും ടിക്കറ്റ് നിരക്കിന് പകരം ഇഷ്ടമുള്ള തുക സംഭാവനയായി കണ്ടക്ടര്‍ ഇന്നസെൻറ് ബക്കറ്റിൽ ശേഖരിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നും കല്ലേറ്റുങ്കര വരെയുളള യാത്രയില്‍ പഴയ ബസ്സ് യാത്രയുടെ അനുഭവങ്ങളും എംപി പങ്കുവെച്ചു . തൃശൂർ ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുന്നൂറ്റി അമ്പതുബസ്സുകളാണ് ഇരിങ്ങാലക്കുടയില്‍ കാരുണ്യയാത്ര നടത്തിയത്.
actor innocent as bus conductor
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...