Malayalam Breaking News
മോഹന്‍ലാലിന്റെ നായിക ഇനി ജയറാമിനൊപ്പം…….
മോഹന്‍ലാലിന്റെ നായിക ഇനി ജയറാമിനൊപ്പം…….
മോഹന്‍ലാലിന്റെ നായിക ഇനി ജയറാമിനൊപ്പം…….
മോഹന്‍ലാലിന്റെ നായിക ഇനി ജയറാമിനൊപ്പം. ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറീസില്‍ ലിച്ചി എന്ന കഥാപാത്രത്തോടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ അന്ന മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ അന്ന ജയറാമിനൊപ്പവും അഭിനയിക്കാന്‍ ഒരുങ്ങുന്നു. വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സിനിമാക്കാരന്‍ എന്ന ചിത്രം സംവിധാനം ചെയ്ത ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ലോനപ്പന്റെ മാമോദിസ എന്ന ചിത്രത്തിലാണ് അന്ന ജയറാമിന്റെ നായികയായെത്തുന്നത്.
ശാന്തി കൃഷ്ണ, അലെന്‍സിയര്‍, ദിലീഷ് പോത്തന്‍, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രീയേഷന്‍സ് ആണ് നിര്‍മ്മാണം. ഈ മാസം അങ്കമാലിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
Mohanlal s actress now in Jayaram movie