
News
ഞങ്ങള്‍ രണ്ടുപേരും തുടക്കത്തില്‍ വളരെ നാണം കുണുങ്ങികളായിരുന്നു, സൂര്യയെ കണ്ടുമുട്ടിയതിനെ കുറിച്ച് സച്ചിന്
ഞങ്ങള്‍ രണ്ടുപേരും തുടക്കത്തില്‍ വളരെ നാണം കുണുങ്ങികളായിരുന്നു, സൂര്യയെ കണ്ടുമുട്ടിയതിനെ കുറിച്ച് സച്ചിന്
Published on

നിരവധി ആരാധകരുള്ള താരങ്ങളാണ് സൂര്യയും സച്ചിന് ടെല്ഡുല്ക്കറും. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടന് സൂര്യയെ കണ്ടതിനെ കുറിച്ച് വാചാലനായിരിക്കുകയാണ് സച്ചിന്. തന്റെ ആരാധകരോട് സംവദിക്കവേയാണ് സച്ചിന് സൂര്യയുമായി സംസാരിച്ചതിനെ കുറിച്ച് പറഞ്ഞത്.
ഞങ്ങള്‍ രണ്ടുപേരും തുടക്കത്തില്‍ വളരെ നാണംകുണുങ്ങികളായിരുന്നു. പരസ്പരം ശല്യപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. തങ്ങള്‍ പക്ഷേ അവസാനം ഒരു നല്ല സംഭാഷണം നടത്തിയെന്നും സച്ചിന് പറഞ്ഞു. സൂര്യയും സച്ചിനും ഒന്നിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയും അതിനെ കുറിച്ച് പറയാന്‍ ഒരു ആരാധകന് ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് സച്ചിന് മനസ് തുറന്നത്.
അതേസമയം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമായ കങ്കുവായാണ് സൂര്യ നായകനായി പ്രേക്ഷകര്‍ ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് സൂര്യയുടെ പുതിയ ചിത്രം നിര്‍മിക്കുന്നത്.
പ്രൊഡക്ഷന്‍ കണ്ട്രോളര് ആര് എസ് സുരേഷ് മണ്യന് ആണ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാമ ദോസ്സാണ്. സൂര്യ നായകനാകുന്ന ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചിരിക്കുന്നത് മൂവീ ട്രാക്കേഴ്സായ ലെറ്റ്സ് സിനിമ ട്വീറ്റ് ചെയ്തത് ചര്‍ച്ചയായിരുന്നു.
സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ കങ്കുവായ്!ക്കായി കാത്തിരിക്കുന്നതും. സിരുത്തൈ ശിവ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വെട്രി പളനിസാമിയാണ്. സൂര്യയുടെ പുതിയ ചിത്രത്തില്‍ ദിഷാ പതാനിയാണ് നായികയായി എത്തുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...