
Actor
പിയാനോ ബ്ലാക്കില്‍ പുതുപുത്തന്‍ ആഡംബര കാരവാന് സ്വന്തമാക്കി ടൊവിനോ തോമസ്; സൗകര്യങ്ങള്‍ കണ്ടോ!
പിയാനോ ബ്ലാക്കില്‍ പുതുപുത്തന്‍ ആഡംബര കാരവാന് സ്വന്തമാക്കി ടൊവിനോ തോമസ്; സൗകര്യങ്ങള്‍ കണ്ടോ!

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ പുത്തന്‍ ആഡംബര കാരവാന് സ്വന്തമാക്കിയിരിക്കുകയാണ് നടന്. പിയാനോ ബ്ലാക്ക് നിറത്തിലുള്ള കാരവാന് ആണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രമുഖ കാരവാന് നിര്‍മ്മാതാക്കളായ ഓജസിന്റെ സ്റ്റേറ്റ്സമാന്‍ മോഡലിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
സ്റ്റേറ്റ്സമാനില്‍ ടൊവിനോയുടെ താത്പര്യ പ്രകാരം മാറ്റങ്ങള്‍ വരുത്തി നിര്‍മ്മിച്ച കാരവാന് നിരവധി പ്രത്യേകതകളുണ്ട്. എയര്‍ സസ്പെന്ഷന് ഉപയോഗിക്കുന്ന വാഹനം യാത്രകള്‍ക്കും ലോക്കേഷന്‍ ഉപയോഗങ്ങള്‍ക്കും ഒരുപോലെ ഉപകരിക്കും.
ടോയ്ലറ്റ്, ബെഡ്റൂം, മേക്കപ്പ് റൂം, റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍, രണ്ട് റിക്ലൈനര്‍ സീറ്റുകള്‍, റോള്‍സ് റോയ്സ് കാറുകളുടെ റൂഫില്‍ കാണുന്നത് പോലെയുള്ള സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിംഗ് എന്നിവ കാരവാനിലുണ്ട്.
55 ഇഞ്ച് ടിവിയും 2000 വാട്സ് സോണി ഹോം തിയേറ്റര്‍ മ്യൂസിക് സിസ്റ്റവും വാഹനത്തിലുണ്ട്. കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓണിംഗ്, ഇലക്ട്രിക് കര്‍ട്ടനുകള്‍ എന്നിവ നല്കിയിരിക്കുന്നു. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്ജിന്. അതേസമയം, ‘നീലവെളിച്ചം’ ആണ് ടൊവിനോയുടെതായി തിയേറ്ററില്‍ എത്തിയിരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...