Connect with us

ഷെയ്‌നിന്റെ ഉമ്മയ്ക്കും പെങ്ങള്‍മാര്‍ക്കും അടക്കം എഡിറ്റിംഗ് കാണണം; അവന്റെ വാപ്പയ്ക്ക് നേടാന്‍ പറ്റാത്തത് അവന് കൈയ്യിലേക്ക് വന്നു ചേര്‍ന്നതാണ്; ഒരു പടം ഹിറ്റ് ആയിക്കഴിഞ്ഞാല്‍ ഇവരുടെ സ്വഭാവം മാറുകയാണ് എന്ന് ഷിബു ജി സുശീലന്‍

Malayalam

ഷെയ്‌നിന്റെ ഉമ്മയ്ക്കും പെങ്ങള്‍മാര്‍ക്കും അടക്കം എഡിറ്റിംഗ് കാണണം; അവന്റെ വാപ്പയ്ക്ക് നേടാന്‍ പറ്റാത്തത് അവന് കൈയ്യിലേക്ക് വന്നു ചേര്‍ന്നതാണ്; ഒരു പടം ഹിറ്റ് ആയിക്കഴിഞ്ഞാല്‍ ഇവരുടെ സ്വഭാവം മാറുകയാണ് എന്ന് ഷിബു ജി സുശീലന്‍

ഷെയ്‌നിന്റെ ഉമ്മയ്ക്കും പെങ്ങള്‍മാര്‍ക്കും അടക്കം എഡിറ്റിംഗ് കാണണം; അവന്റെ വാപ്പയ്ക്ക് നേടാന്‍ പറ്റാത്തത് അവന് കൈയ്യിലേക്ക് വന്നു ചേര്‍ന്നതാണ്; ഒരു പടം ഹിറ്റ് ആയിക്കഴിഞ്ഞാല്‍ ഇവരുടെ സ്വഭാവം മാറുകയാണ് എന്ന് ഷിബു ജി സുശീലന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമയിലെ ചില യുവതാരങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഫെഫ്ക രംഗത്തെത്തുകയും ചെയ്തിരുന്നു. ‘ആര്‍ഡിഎക്‌സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് സിനിമയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പുറത്തേക്ക് വന്നത്.

കഴിഞ്ഞ ദിവസം പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ഷിബു ജി. സുശീലന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരുന്നു. ഒരു നടന് അമ്മ സംഘടനയില്‍ അംഗത്വം എടുത്തു കൊടുത്തതിലുള്ള ഖേദമാണ് ഷിബു അറിയിച്ചത്. ഇപ്പോഴിതാ ഷെയ്ന്‍ നിഗത്തെ കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മ്മാതാവ്.

ഷിബു ജി സുശീലന്റെ വാക്കുകള്‍;

ഷെയ്ന്‍ നിഗത്തിനാണ് മെമ്പര്‍ഷിപ്പ് എടുത്ത് കൊടുത്തത്. നൂറു ശതമാനം എനിക്ക് കുറ്റബോധമുണ്ട്. ഞാനും അബിക്കയുമായിട്ട് നല്ല ബന്ധമായിരുന്നു. ഞാനും അവരും എളമക്കരയിലാണ് താമസിക്കുന്നത്. ഷെയ്‌നിനെ കുട്ടിക്കാലം മുതല്‍ കാണുന്നതാണ്. ഒരു ദിവസം എന്റെ ഒരു സുഹൃത്ത് വിളിച്ചിട്ട് ഇവന്റെ കാര്യം പറഞ്ഞു. ഇത്ത എന്നെ വിളിച്ചു, ഞാന്‍ ഇടവേള ബാബു ചേട്ടനെ വിളിച്ച് പറഞ്ഞു. ‘നമ്മുടെ അബിക്കയുടെ മോനല്ലേ അവനൊരു മെമ്പര്‍ഷിപ്പ് കൊടുത്തൂടെ’ എന്ന് ചോദിച്ചു.

അതിനെന്താ ഷിബു കൊടുക്കാന്ന് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ഫോം കളക്ട് ചെയ്യുകയോ കൊറിയര്‍ ചെയ്യുകയോ ചെയ്താണ് മെമ്പര്‍ഷിപ്പ് എടുക്കുന്നത്. ആ മെമ്പര്‍ഷിപ്പ് എടുത്ത് മൂന്നാല് മാസം കഴിഞ്ഞിട്ടാണ് പല ഇഷ്യൂസും ഉണ്ടാകുന്നത്. ഞാന്‍ ഇടവേള ബാബു ചേട്ടനോട് പറയാറുണ്ട്, എനിക്ക് പറ്റിയ അബദ്ധമാണത് എന്ന്. എന്തിനാണ് അങ്ങനൊരു പാപം ചെയ്തത് എന്നാണ് തോന്നുന്നത്. ആര്‍ഡിഎക്‌സ് സിനിമയിലാണ് എഡിറ്റിംഗ് കാണണമെന്ന പ്രശ്‌നം ഉണ്ടായത്.

ഉമ്മയും പെങ്ങള്‍മാരും അടക്കം വരും. ഷെയ്ന്‍ നിഗം പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയല്ല. അവന്റെ വാപ്പയ്ക്ക് നേടാന്‍ പറ്റാത്തത് അവന് കൈയ്യിലേക്ക് വന്നു ചേര്‍ന്നതാണ്. ‘പരാക്രമം’ എന്നൊരു പടം ഷെയ്ന്‍ ചെയ്യാന്‍ പോകുന്നുണ്ടെന്ന് അറിഞ്ഞു. ആ പടത്തില്‍ നിന്നും നടനെ മാറ്റിയെന്ന് ഇപ്പോള്‍ അറിഞ്ഞു. ഇങ്ങനെയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരാളെ എങ്ങനെ വിശ്വസിച്ച് പടമെടുക്കും.

ആ സിനിമയുടെ സംവിധായകന്‍ രക്ഷപ്പെട്ടിട്ടുണ്ടാകും. 30 വര്‍ഷമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട്. നമ്മള്‍ ആലോചിക്കേണ്ട ഒരു കാര്യം ജഗതി ചേട്ടന്‍ വയ്യാണ്ടായി മാറി, ഇവിടെ സിനിമ നടക്കുന്നുണ്ട്. ഇന്നസെന്റ് ചേട്ടന്‍ മരിച്ചു പോയി ഇനിയും സിനിമ വരും. എത്രയോ മഹാരഥന്മാര്‍ മരിച്ചു പോയി, എന്നിട്ടും സിനിമ നടക്കുന്നുണ്ട്. അപ്പോ ഇവരും വന്നിട്ടില്ലെന്ന് വിചാരിക്കുക.

ഇങ്ങനെ പ്രശ്‌നമുണ്ടാക്കുന്നവരും വന്നിട്ടില്ലാന്ന് വിചാരിക്കുക, ജീവിച്ചിരിപ്പില്ലാന്ന് വിചാരിക്കുക. ഒഴിവാക്കുക. നല്ല സ്‌റ്റോറികള്‍ കണ്ടെത്തി നല്ല സിനിമകള്‍ ചെയ്യുക. സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍ പറ്റുന്ന ആള്‍ക്കാരെ വച്ചിട്ട് പടം ചെയ്യുക. പുതിയ ആള്‍ക്കാര് വരുമ്പോള്‍ ഒരു പടം ഹിറ്റ് ആയിക്കഴിഞ്ഞാല്‍ ഇവരുടെ സ്വഭാവം മാറുകയാണ്. ചാന്‍സ് ചോദിച്ച് വന്ന ആള്‍ക്കാര് പലരും പിന്നീട് മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top