
News
സാമന്തയുടെ മാത്രമല്ല, തെലുങ്ക് സിനിമയില്‍ തന്നെ ഏറ്റവും വലിയ പരാജയം; തകര്‍ന്നടിഞ്ഞ് ശാകുന്തളം
സാമന്തയുടെ മാത്രമല്ല, തെലുങ്ക് സിനിമയില്‍ തന്നെ ഏറ്റവും വലിയ പരാജയം; തകര്‍ന്നടിഞ്ഞ് ശാകുന്തളം

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. നടിയുടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ശാകുന്തളം. എന്നാല്‍ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചിത്രം കാഴ്ച്ചവെച്ചത്. സാമന്തയുടെ കരിയറില്‍ തന്നെ ഏറ്റവും മോശം തുടക്കമായിരുന്നു ശാകുന്തളത്തിന്റേത്.
തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ച്ചയില്‍ നേടിയത് വെറും പത്ത് കോടി മാത്രമാണ്. ആഗോളതലത്തില്‍ റിലീസ് ചെയ്തിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ ചിത്രത്തിനായില്ല. 80 കോടിയായിരുന്നു ശാകുന്തളത്തിന്റെ മുടക്കു മുതല്‍. എന്നാല്‍ നേടാനായത് വെറും പത്ത് കോടിയ്ക്കുള്ളിലും.
സാമന്തയുടെ മാത്രമല്ല, തെലുങ്ക് സിനിമയില്‍ തന്നെ ഒരു ബിഗ് ബജറ്റ് ചിത്രത്തിനുണ്ടായ ഏറ്റവും മോശം കളക്ഷനാണ് ശാകുന്തളത്തിനുണ്ടായത്. ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശകുന്തളയുടെ വേഷമായിരുന്നു സാമന്ത അവതരിപ്പിച്ചത്. ചിത്രത്തില്‍ മലയാളി താരം ദേവ് മോഹനും പ്രധാന വേഷത്തിലെത്തിയിരുന്നു. അല്ലു അര്‍ജുന്റെ മകളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
സാമന്തയുടെ ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും മോശം ഓപ്പണിങ്ങാണ് ശാകുന്തളത്തിനുണ്ടായിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റ് ത്രിനാഥ് ചൂണ്ടിക്കാട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നായികയാണ് സാമന്ത. സാധാരണഗതിയില്‍ സാമന്തയുടെ ഒരു സിനിമ ആദ്യ ആഴ്ച്ചയില്‍ തന്നെ മികച്ച കളക്ഷന്‍ നേടാറുണ്ട്.
ശാകുന്തളത്തിന് മുമ്പ് സാമന്ത നായികയായ യശോദയ്ക്ക് സമ്മിശ്ര റിവ്യൂ ആണ് ഉണ്ടായിരുന്നതെങ്കിലും റിലീസ് ചെയ്ത ആദ്യ ആഴ്ച്ചയില്‍ മികച്ച കളക്ഷനായിരുന്നു ചിത്രം നേടിയത്. മാത്രമല്ല, സിനിമ സാമ്പത്തികമായി വിജയിക്കുകയും ചെയ്തെന്നും ത്രിനാഥ് പറയുന്നു. ശാകുന്തളം ആദ്യ ആഴ്ച്ചയില്‍ തന്നെ നിരാശപ്പെടുത്തി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...