Connect with us

‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു’; ജോയ് മാത്യു

Malayalam

‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു’; ജോയ് മാത്യു

‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു’; ജോയ് മാത്യു

മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ജോയ് മാത്യു. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന്റെ വാക്കുകള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്ണിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യു.

‘തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു, അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു’ എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ട്രെയ്‌നും കിറ്റും നല്‍കിയതിന് ശേഷം നികുതിയായി സര്‍ക്കാരുകള്‍ അത് തിരിച്ചു പിടിക്കും എന്നുള്ള വാര്‍ത്തകളാണ് എത്തുന്നത്.

വന്ദേഭാരത് ട്രെയ്‌നുമായി ബന്ധപ്പെട്ട് നടന്‍ ഹരീഷ് പേരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വാര്‍ത്തകളിലെ വേഗം വന്ദേഭാരതിന് ഭാവിയില്‍ ഉണ്ടാകുമെങ്കില്‍ വോട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഇടതുപക്ഷത്തെ പിന്തുണച്ച താന്‍ ഇനി മുതല്‍ ബിജെപിക്ക് വോട്ട് ചെയ്യും എന്നായിരുന്നു ഹരീഷ് പേരടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അതേസമയം, വന്ദേഭാരതിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്.

ട്രെയ്ന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിലാണ് കാസര്‍കോട് വരെയുളള രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടക്കുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് പുറപ്പെട്ട ട്രെയ്ന്‍ കാസര്‍ഗോഡ് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കണ്ണൂര്‍ വരെ ഏഴ് മണിക്കൂറിനുള്ളില്‍ ട്രെയിന്‍ എത്തിക്കാനാണ് ശ്രമം.

More in Malayalam

Trending

Recent

To Top