
Hollywood
അമേരിക്കന്‍ ജാസ് പിയാനിസ്റ്റും സംഗീത സംവിധായകനുമായ അഹ്മദ് ജമാല്‍ അന്തരിച്ചു
അമേരിക്കന്‍ ജാസ് പിയാനിസ്റ്റും സംഗീത സംവിധായകനുമായ അഹ്മദ് ജമാല്‍ അന്തരിച്ചു

പ്രശസ്ത അമേരിക്കന്‍ ജാസ് പിയാനിസ്റ്റും സംഗീത സംവിധായകനുമായ അഹ്മദ് ജമാല്‍ അന്തരിച്ചു. 92 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ജാസ് മാന്ത്രികന് മൈല്‍സ് ഡേവിസിന്റെ ആത്മസുഹൃത്ത് കൂടിയായ ജമാലിന്റെ സംഗീതം പലതലമുറകളിലെയും സംഗീതജ്ഞരെ സ്വാധീനിച്ചിട്ടുണ്ട്.
നിശബ്ദതയുടെ ആഴം തിരിച്ചറിഞ്ഞ അപൂര്‍വ്വം കലാകാരന്മാരിലൊരാളെന്നാണ് സംഗീതലോകം അഹ്മദ് ജമാലിനെ വിശേഷിപ്പിക്കുന്നത്. 1951-52 കാലഘട്ടത്തിലാണ് ജമാലിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന റെക്കോര്ഡിംഗുകളുണ്ടാവുന്നത്. എന്നാല്‍ 70 വര്‍ഷം നീണ്ട സംഗീത ജീവിതത്തില്‍ വഴിത്തിരിവായത് 1958ല്‍ പുറത്തിറങ്ങിയ ‘അറ്റ് ദി പെരിഷിങ്ബട്ട് നോട്ട് ഫോര്‍ മി’ എന്ന ആല്‍ബമായിരുന്നു.
അക്കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട വാദ്യോപകരണ സംഗീത ആല്ബങ്ങളിലൊന്നായിരുന്നു ‘അറ്റ് ദി പെരിഷിങ്ബട്ട് നോട്ട് ഫോര്‍ മി’. ജാസ് സംഗീതത്തിന് ‘അമേരിക്കന്‍ ക്ലാസിക്കല്‍ മ്യൂസിക്ക്’ എന്ന വിശേഷണം നല്‍കുന്നത് അഹ്മദ് ജമാലാണ്. പരമ്പരാഗത ജാസ് സംഗീതത്തെ അമേരിക്കയുടെ ക്ലാസിക്കല്‍ മ്യൂസിക്കായി കാണാനാണ് ജമാല്‍ ഇഷ്ടപ്പെട്ടിരുന്നത്.
സംഗീത വേദികളില്ലെല്ലാം അദ്ദേഹം ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു. 1960കളുടെ തുടക്കം മുതല്‍ ജാസ് സംഗീതത്തിന് അമേരിക്കയില്‍ ലഭിച്ച സ്വീകാര്യത ജമാലിനും വലിയ പ്രശസ്തി നേടിക്കൊടുത്തു. കോമേഷ്യല്‍ സ്ഥിര ശൈലികളില്‍ നിന്നും വ്യത്യസ്തമായി ജമാല്‍ പരീക്ഷിച്ച സംഗീത വഴികളെല്ലാം 60കളില്‍ ഏറെ സ്വീകാര്യത നേടിയിരുന്നു.
ദീര്‍ഘനാളത്തെ കരിയറില്‍ ഗ്രാമി ഉള്‍പ്പെടെ നിരവധി പുരസ്കാരവും ജമാലിനെ തേടിയെത്തി. 2007ല്‍ ഫ്രാന്‍സിന്റെ ‘ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്’ പുരസ്കാരം ലഭിച്ചിരുന്നു. ഇതേവര്‍ഷം കെന്നഡി സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിംഗ് ആര്‍ട്സ്, ലിവിംഗ് ജാസ് ലെജന്‍ഡ് പുരസ്കാരം നല്കി ആദരിച്ചു. 2017ല്‍ സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത ഗ്രാമി പുരസ്കാരവും സ്വന്തമാക്കി.
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...