
Actor
ഒരാള്‍ എങ്ങനെയാണ് നൂറു ശതമാനം ഡെഡിക്കേറ്റഡ് ആകുക എന്നതിന് ഉദാഹരണമായിരുന്നു അച്ഛന്; മനസ്സ് തുറന്ന് ബിനു പപ്പു
ഒരാള്‍ എങ്ങനെയാണ് നൂറു ശതമാനം ഡെഡിക്കേറ്റഡ് ആകുക എന്നതിന് ഉദാഹരണമായിരുന്നു അച്ഛന്; മനസ്സ് തുറന്ന് ബിനു പപ്പു

അച്ഛൻ കുതിരവട്ടം പപ്പുവിനെ കുറിച്ച് മനസ്സ് തുറന്ന് ബിനു പപ്പു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിനു ഇക്കാര്യം തുറന്നുപറഞ്ഞത്.
കുതിരവട്ടം പപ്പു അവസാന നാളുകളില്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു പല്ലാവൂര്‍ ദേവനാരായണന്. അന്ന് നടക്കാന്‍ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന സമയത്താണ് പല്ലാവൂര്‍ ദേവനാരായണന്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നീ സിനിമകളില്‍ അഭിനയിച്ചത്. പല്ലാവൂര്‍ ദേവനാരായണനില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടി സ്വന്തം വണ്ടിയിലെത്തി ആയിരുന്നു അച്ഛനെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ഷൂട്ടിംഗിന് ശേഷം തിരികെ എത്തിച്ചിരുന്നതെന്നും ബിനു പപ്പു പറഞ്ഞു.
ഒരാള്‍ എങ്ങനെയാണ് നൂറു ശതമാനം ഡെഡിക്കേറ്റഡ് ആകുക എന്നതിന് ഉദാഹരണമായിരുന്നു അച്ഛന്. താന്‍ സിനിമയില്‍ എത്തണമെന്ന് അച്ഛന് ആഗ്രഹിച്ചിട്ടില്ലെന്നും പഠിച്ച് ജോലി നേടുന്നതായിരുന്നു അച്ഛന് താത്പര്യമെന്നും ബിനു പപ്പു പറഞ്ഞു. നാടകവും സിനിമയും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മരിക്കുന്നതു വരെ അഭിനയിക്കുക എന്നതായിരുന്നു ആഗ്രഹം. അതിനപ്പുറത്തേക്ക് അദ്ദേഹത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും ബിനു പപ്പു പറഞ്ഞു.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...