Connect with us

അവളുടെ ഏതൊരു കാര്യത്തിന്റെ തുടക്കം എനിയ്‌ക്കൊപ്പം ആകണമെന്ന് ആഗ്രഹിച്ചു… ഭയത്തെ ചിരി കൊണ്ട് പിന്തള്ളി അങ്ങനെ മറ്റൊരു പുതിയ കാര്യം അവൾക്കൊപ്പം ചെയ്തു; ടോവിനോ തോമസ്

Actor

മകൾക്കൊപ്പമുള്ള നടൻ ടോവിനോ തോമസിന്റെ ഒരു സാഹസിക വീഡിയോവൈറലാകുന്നു. മകൾ ഇസ്സയ്‌ക്കൊപ്പം സിപ്പ് ലൈൻ ചെയ്യുകയാണ് താരം. അച്ഛനും മകളും ഒന്നിച്ചെത്തിയ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ടൊവിനോ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വീഡിയോയ്‌ക്കൊപ്പം ഒരു വൈകാരികമായി കുറിപ്പും താരം പങ്കുവച്ചു. മകൾ ഇസ്സയാണ് തന്റെ സാഹസികതകൾക്കെല്ലാം ഒപ്പം കൂടുന്ന ആളെന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്.

ഇസ്സ ജനിച്ചപ്പോൾ എനിക്കു നിർബന്ധമുണ്ടായിരുന്നു ആദ്യമായി അവളെ എടുക്കുന്നത് ഞാനായിരിക്കണമെന്ന്. അതുപോലെ അവളുടെ ഏതൊരു കാര്യത്തിന്റെ തുടക്കം എനിയ്‌ക്കൊപ്പം ആകണമെന്നും ഞാൻ ആഗ്രഹിച്ചു. ഭയത്തെ ചിരി കൊണ്ട് പിന്തള്ളി അങ്ങനെ മറ്റൊരു പുതിയ കാര്യം അവൾക്കൊപ്പം ചെയ്തു. എന്റെ ഏറ്റവും പ്രിയപ്പെട്ടവൾക്കൊപ്പം പുതിയ സാഹസിക യാത്രകൾക്കായി കാത്തിരിക്കുന്നു” ടൊവിനോ കുറിച്ചു. താരങ്ങളായ ബേസിൽ ജോസഫ്, സിത്താര, രമേഷ് പിഷാരടി എന്നിവർ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

സൗത്ത് ആഫ്രിക്കയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോൾ.

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ ആണ് ടൊവിനോയുടെ പുതിയ ചിത്രം. ഏപ്രിൽ 20 ന് റിലീസിനെത്തുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൂഡ് ആന്റണിയുടെ ‘2018’ ലും ടൊവിനോ വേഷമിടുന്നുണ്ട്. ചിത്രം ഏപ്രിൽ 21 ന് തിയേറ്ററുകളിലെത്തും.

More in Actor

Trending