
Malayalam
തന്റെ മകളോടുള്ള സ്നേഹം മനസ് മുഴുവന്‍ നിറച്ച് കാത്തിരിക്കുകയാണ് മഞ്ജു; വൈറലായി വാക്കുകള്‍
തന്റെ മകളോടുള്ള സ്നേഹം മനസ് മുഴുവന്‍ നിറച്ച് കാത്തിരിക്കുകയാണ് മഞ്ജു; വൈറലായി വാക്കുകള്‍
Published on

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്. നീണ്ട പതിന്നാല് വര്‍ഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു. അപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.
ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകര്‍ച്ചകള്‍ക്കാണ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങള്‍…, മേക്കോവറുകള്‍ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികള്‍. മലയാളത്തില്‍ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
പ്രായം നാല്പത്തിനാല് ആയിയെങ്കിലും മഞ്ജുവിനെ കണ്ടാല്‍ അത്ര പ്രായം പറയില്ലെന്നതാണ് വാസ്തവം. ഇപ്പോഴും യൗവ്വനം നിലനിര്‍ത്തി മറ്റുള്ള യുവനടിമാരോട് കട്ടയ്ക്ക് ഏറ്റുപിടിച്ച് നില്ക്കുന്ന മഞ്ജു എല്ലാവര്ക്കും ഒരു അത്ഭുതമാണ്. ഫിറ്റ്നസിന്റെ കാര്യത്തിലും മഞ്ജു മുന്നില്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഒരിടയ്ക്ക് വെച്ച് മഞ്ജുവും ദിലീപും വിവാഹമോചിതരാകുന്നു എന്ന വാര്ത്തയ കാട്ടുതീ പോലെയാണ് പടര്‍ന്നിരുന്നത്. അതിനു പിന്നിലെ കാരണം തേടി പലരും നടന്നുവെങ്കിലും അത് ലഭിക്കുകയുണ്ടായില്ല. ഒടുവില്‍ കാവ്യയും ദിലീപമായുള്ള ബന്ധമാണ് മഞ്ജുവും ദിലീപും വേര്‍പിരിയുന്നതിനും കാരണമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു.
മഞ്ജു ഒരിക്കലും ഒരു അമ്മയോ തികഞ്ഞ ഒരു ഭാര്യയുമായിരുന്നില്ല എന്ന ദിലീപിന്റെ പരാമര്‍ശവും ഒക്കെ ആളുകള്‍ക്കിടയില്‍ വലിയ തോതില്‍ ചര്‍ച്ചാ വിഷയം ഉണ്ടാക്കി. സ്വന്തം വീട്ടിലെ ഒരു കാര്യം എന്നതുപോലെയാണ് ദിലീപ്, മഞ്ജു, കാവ്യ എന്നിവരെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ ഓരോ മലയാളികള്‍ക്കിടയിലും പ്രചരിച്ചത്.
ഇതിന് തൊട്ടുപിന്നാലെ ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. അപ്പോഴൊക്കെ ദിലീപ്, മഞ്ജു താര ദമ്പതികള്‍ക്ക് ഉണ്ടായ മീനാക്ഷി എന്ന മകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. മകള്‍ അമ്മയ്ക്കൊപ്പം പോകാതെ അച്ഛനൊപ്പം നിലകൊണ്ടത് മഞ്ജുവിനെ കുറ്റക്കാരിയാക്കി ചിത്രീകരിക്കുന്നതിന് ഒരു വിഭാഗം ആളുകള്‍ക്ക് സാഹചര്യമൊരുക്കി.
എന്നാല്‍ അപ്പോഴും തന്റെ മകളോടുള്ള സ്നേഹം മനസ് മുഴുവന്‍ നിറച്ച് കാത്തിരിക്കുകയാണ് മഞ്ജു ചെയ്തതെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഒരിക്കല്‍ മകള്‍ മീനാക്ഷി തന്റെ അടുത്തേയ്ക്ക് തന്നെ തിരികെ എത്തും എന്നാണ് മഞ്ജു ഇന്നും കരുതുന്നത്. അതുകൊണ്ടുതന്നെ ആരെപ്പറ്റിയും പരോക്ഷമായും പ്രത്യക്ഷമായും വിമര്‍ശനങ്ങളും മോശം വാക്കുകളും പറയുവാന്‍ ഇതുവരെ മഞ്ജു മുതിര്‍ന്നിട്ടുമില്ല.
എത്രയായാലും മക്കള്‍ എന്നും അമ്മമാരുടെ മനസ്സില്‍ ഉണ്ടാകുമെന്നും ജീവിതത്തിലേക്ക് ആരൊക്കെ കടന്നുവന്നാലും മക്കള്‍ക്ക് പകരമാക്കുവാനും അവരുടെ വേര്‍പാടില്‍ ഉള്ള ശൂന്യത മാറ്റുവാനും ആര്‍ക്കും സാധിക്കില്ലെന്നാണ് മഞ്ജു പറയുന്നതെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തിടെ ചെന്നൈയില്‍ വെച്ച് മഞ്ജുവും മകള്‍ മീനാക്ഷിയും കണ്ടുമുട്ടിയെന്ന് പല്ലിശ്ശേരി പറഞ്ഞിരുന്നു. ചെന്നൈയില്‍ തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോള്‍ മകള്‍ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകള്‍ക്കും അമ്മയെ കാണാന്‍ ആഗ്രഹമുണ്ടായി.
അങ്ങനെ മകളെ കാണമെന്ന് മീഡിയേറ്ററോട് അറിയിച്ചത് പ്രകാരം, ഈ കുട്ടി നേരത്തെ മഞ്ജു വരുന്നെന്ന് അറിഞ്ഞാല്‍ ഒഴിഞ്ഞു മാറുമോ എന്ന ഭയത്താല്‍ മീഡിയേറ്ററാണ് മീനാക്ഷിയോട് പോയി സ്വഭാവികമായി സംസാരിക്കുന്നത്. സര്്രൈപസായി അമ്മയെ കണ്ടാല്‍ എന്ത് ചെയ്യുമെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്, അമ്മയെ കണ്ടാല്‍ എന്ത് ചെയ്യാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ കാണുന്നു, ഓടിച്ചെന്ന് കെട്ടിപിടിക്കും, ചിലപ്പോള്‍ പൊട്ടിക്കരയും എന്നെല്ലാം മകള്‍ സ്വാഭാവികമായി പറഞ്ഞു കഴിഞ്ഞു.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും മീഡിയേറ്റര്‍ അമ്മയെ കാണണോ എന്ന് ചോദിച്ചു. അപ്പോള്‍ ഒരു നിമിഷം നിശബ്ദയായി ആ കുട്ടി ഒന്ന് ആലോചിച്ചു. ഞാന്‍ ഇപ്പോള്‍ അച്ഛനോട് അനുവാദം വാങ്ങാതെ അമ്മയെ കാണാന്‍ പോയാല്‍ അച്ഛന് അത് വിഷമം ആകില്ലേ എന്നാണ് മീനാക്ഷി ചിന്തിച്ചത്.
അങ്ങനെ മീഡിയേറ്റര്‍ ദിലീപിനെ വിളിക്കുകയും മഞ്ജുവിപ്പോള്‍ ചെന്നൈയിലുണ്ടെന്നും മകളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മീനാക്ഷിയോട് സംസാരിച്ചപ്പോള്‍ അച്ഛന് വിഷമമാകുമോ എന്നുള്ളത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല എന്നും നേരിട്ട് ദിലീപിനോട് ചോദിക്കുകയായിരുന്നു. അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവളുടെ അമ്മയെ കാണാം. അവളുടെ അമ്മയ്ക്കും അവളെ എപ്പോള്‍ വേണമെങ്കിലും കാണാം. അതിന് തടസം നില്ക്കാന് ഞാന്‍ ആരുമല്ല എന്ന് ദിലീപും പറഞ്ഞതോടെ അമ്മയും മകളും കണ്ടു മുട്ടിയെന്നാണ് പല്ലശ്ശേരി പറഞ്ഞിരുന്നത്.
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികൾ മുതൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...