
News
സംഗീത കച്ചേരിക്കിടെ ഗായികക്ക് നോട്ടുമഴ; നാലരക്കോടി രൂപയുടെ കറന്‍സിയാണ് ഗീത ബെനിന്‍ ലഭിച്ചത്
സംഗീത കച്ചേരിക്കിടെ ഗായികക്ക് നോട്ടുമഴ; നാലരക്കോടി രൂപയുടെ കറന്‍സിയാണ് ഗീത ബെനിന്‍ ലഭിച്ചത്

സംഗീത കച്ചേരിക്കിടെ ഗായികക്ക് നോട്ടുമഴ. ഗുജറാത്ത് കച്ചിലെ റാപറില്‍ രാത്രി മുഴുവന്‍ നീണ്ടു നിന്ന സംഗീത പരിപാടിക്കിടെ നാലരക്കോടി രൂപയുടെ കറന്‍സിയാണ് ഗുജറാത്തി ഗായിക ഗീത ബെനിന്‍ ലഭിച്ചത്.
നോട്ടുകള്‍ക്ക് മുകളിലിരുന്ന് പാടുന്ന ഗീതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വീഡിയോ ഗായിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പരിപാടിക്കെത്തിയ ജനക്കൂട്ടം വേദിയിലേക്ക് കടന്നുവന്ന് നോട്ടെറിയുന്നത് വീഡിയോയില്‍ കാണാം.കച്ചി കോയല്‍ എന്നു കൂടി അറിയപ്പെടുന്ന ഗീത ഗുജറാത്തിലെ ജനപ്രിയായ ഗായികയാണ്. ഇവരുടെ സംഗീത പരിപാടികള്‍ക്ക് വന്‍ ജനക്കൂട്ടമാണ് എത്താറുള്ളത്. നോട്ടെറിയുന്നതും സാധാരണയാണ്.
കച്ചിലെ തപ്പാര്‍ ഗ്രാമത്തില്‍ ജനിച്ച ഗീത റബാരി അഞ്ചാം ക്ലാസ് മുതലാണ് നാടന്‍പാട്ട് ആലാപനം ആരംഭിച്ചത്. ഇവരുടെ ‘റോമാ സെര് മാ’ എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം. യൂട്യൂബില്‍ ഇവര്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...