
Malayalam
എനിക്ക് മമ്മൂസിന്റെ അച്ഛനായി അഭിനയിക്കാനാണ് ഇഷ്ടം; അത് അദ്ദേഹത്തോട് പറയുകയും ചെയ്തു; വിജയരാഘവന്
എനിക്ക് മമ്മൂസിന്റെ അച്ഛനായി അഭിനയിക്കാനാണ് ഇഷ്ടം; അത് അദ്ദേഹത്തോട് പറയുകയും ചെയ്തു; വിജയരാഘവന്

വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിജയരാഘവന്. നടനായും സഹനടനായും വില്ലനായും കോമഡി വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് അഭിനയിക്കാന്‍ ഏറെ താല്പര്യം ഉള്ള കഥാപാത്രത്തെ പറ്റി അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
‘വെനീസിലെ വ്യാപാരി എന്ന സിനിമ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ്, ഞാനതില്‍ വയസന് വേഷത്തിലാണ് എത്തുന്നത്. ഞാന്‍ മമ്മൂട്ടിയെ മമ്മൂസ് എന്നാ വിളിക്കുന്നത്. ‘ഇയാള്‍ക്കി വയസന് വേഷം ചെയ്യാന്‍ എന്താ ഇത്ര താല്പര്യം. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ’ എന്നാണ് ആ സമയത്ത് മമ്മൂസ് എന്നോട് ചോദിച്ചത്.
ഞാന്‍ പറഞ്ഞു എനിക്കതാണ് ഇഷ്ടമെന്ന്. ശേഷം നിങ്ങടെ അച്ഛനായിട്ട് അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട് ചിരിക്കുകയാണ് മമ്മൂസ് ചെയ്തത്’, എന്ന് വിജയരാഘവന് പറയുന്നു.
അതേസമയം, പൂക്കാലം എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തെത്താനുള്ള ചിത്രം. ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധ നേടുകയാണ്. നൂറ് വയസ്സുകാരന് ഇട്ടൂപ്പ് ആയി വിജയരാഘവനും കൊച്ചുത്രേസ്യാമ്മയായി കെപിഎസി ലീലയുമാണ് പ്രേക്ഷകരുടെ മനം കവരുന്നത്.
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...