Connect with us

14 വര്‍ഷക്കാലം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചു; ബ്ലെസിയോട് താരതമ്യം ചെയ്യുമ്പോള്‍ താന്‍ സിനിമയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഒന്നുമല്ലെന്ന് പൃഥ്വിരാജ്

Malayalam

14 വര്‍ഷക്കാലം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചു; ബ്ലെസിയോട് താരതമ്യം ചെയ്യുമ്പോള്‍ താന്‍ സിനിമയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഒന്നുമല്ലെന്ന് പൃഥ്വിരാജ്

14 വര്‍ഷക്കാലം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചു; ബ്ലെസിയോട് താരതമ്യം ചെയ്യുമ്പോള്‍ താന്‍ സിനിമയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഒന്നുമല്ലെന്ന് പൃഥ്വിരാജ്

പൃഥ്വിരാജ്- ബ്ലെസി കൂട്ടുക്കെട്ടില്‍ പുറത്തെത്താനുള്ള ചിത്രമാണ് ആടു ജീവിതം. മലയാളത്തില്‍ നിന്ന് ലോക സിനിമയെ അടയാളപ്പെടുത്താന്‍ പോകുന്ന സിനിമയെന്നാണ് പ്രേക്ഷകര്‍ ഒരേസ്വരത്തില്‍ ആടുജീവിതത്തെ കുറിച്ച് പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ ലീക്കായിരുന്നു.

നാല് വര്‍ഷമായി സിനിമയ്ക്ക് വേണ്ടി ശാരീരകമായി മാറ്റങ്ങള്‍ വരുത്തുന്നതിനോടൊപ്പം തന്നെ നിരവധി സിനിമകളാണ് നടനായും സംവിധായകനായും പൃഥ്വിരാജിന് ഒഴിവാക്കേണ്ടി വന്നത്. എന്നാല്‍ ഇപ്പോഴിതാ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ബ്ലെസിയോട് താരതമ്യം ചെയ്യുമ്പോള്‍ താന്‍ സിനിമയ്ക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ ഒന്നുമല്ല എന്ന് പറയുകയാണ് പൃഥ്വിരാജ്. നാല് വര്‍ഷമായി എല്ലാം പ്ലാന്‍ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവെച്ചുകൊണ്ടാണ് എന്നും അക്കാരണം കൊണ്ട് ഇതരഭാഷ സിനിമകളടക്കം നിരവധി സിനിമകളില്‍ നിന്ന് പിന്മാറേണ്ടി വന്നെന്നും താരം പറയുന്നു.

2008ലും ഇപ്പോഴും ബ്ലസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കായിരുന്നു ഈ 14 വര്‍ഷക്കാലം. എന്നിട്ടും ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവെച്ചു എന്നും അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. എന്റെ കഴിഞ്ഞ കുറച്ച് വര്‍ഷത്തെ ജീവിതം ഡിസൈന്‍ ചെയ്യപ്പെടുന്നത് ‘ആടുജീവിതം’ കാരണമാണ്.

ആടുജീവിതം വര്‍ഷത്തിന്റെ ഒരു സമയം മാത്രമേ ചിത്രീകരിക്കാന്‍ പറ്റുകയുള്ളു, കാരണം മരുഭൂമിയിലെ കാലാവസ്ഥ അനുസരിച്ചാണത്. അതുകൊണ്ടുതന്നെ എല്ലാവര്‍ഷവും ആ സമയമാകുന്നതിന് കുറിച്ച് മാസങ്ങള്‍ മുന്‍പേ ഞാന്‍ താടി വളര്‍ത്തിത്തുടങ്ങും, തടി കുറച്ച് തുടങ്ങും. എന്നോട് ആളുകള്‍ ചോദിക്കാറുണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി എന്താണ് താടിവെച്ചഭിനയിക്കുന്നത് എന്ന്. എനിക്ക് കൃത്യമായ ടൈം ഗ്യാപ് നോക്കി മാത്രമേ താടിയെടുക്കാന്‍ കഴിയുള്ളു.

2018 മുതല്‍ കഴിഞ്ഞ നാല് വര്‍ഷമായി എല്ലാം പ്ലാന്‍ ചെയ്യുന്നത് ആ സമയം ആടുജീവിതത്തിന് മാറ്റിവെച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഒരുപാട് ഇതരഭാഷ സിനിമകള്‍ നടനായും സംവിധായകനായും ചെയ്യാനാകാതെ വന്നിട്ടുണ്ട്. ഇത് പറയുമ്പോള്‍ ഞാന്‍ വലിയ ത്യാഗം ചെയ്തതായി തോന്നും. എന്നാല്‍ 2008ലാണ് ബ്ലെസി എന്നോട് ഈ സിനിമ സംസാരിക്കുന്നത്.

അതിന് ശേഷം അദ്ദേഹം ‘കളിമണ്ണ്’ സിനിമ മാത്രമാണ് ചെയ്തത്. ശ്വേതയുടെ പ്രഗ്‌നന്‍സി കാരണം ആ സമയത്തേ ചിത്രീകരിക്കാന്‍ കഴിയൂ എന്നുള്ളതുകൊണ്ട് മാത്രമാണ് അത്. 2008ലും ഇപ്പോഴും ബ്ലെസി മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കായിരുന്നു ഈ 14 വര്‍ഷക്കാലം. എന്നിട്ടും ഈ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി അദ്ദേഹം അത് മാറ്റിവെച്ചു. അതവെച്ച് താരതമ്യം ചെയ്യുമ്പോള്‍ എന്റെ ത്യാഗം ഒന്നുമല്ല എന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top