
Malayalam
മമ്മൂക്ക അത് പറഞ്ഞത് കേട്ട് അവിടെ തളര്‍ന്നിരുന്ന് പോയി, വൈറലായി വാക്കുകള്‍
മമ്മൂക്ക അത് പറഞ്ഞത് കേട്ട് അവിടെ തളര്‍ന്നിരുന്ന് പോയി, വൈറലായി വാക്കുകള്‍

മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിലിടം നേടിയ അദ്ദേഹം ഇന്നും മലയാള സിനിമയുടെമുഖമായി തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് നടന് നന്ദകിഷോര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മൂന്ന് സിനിമകള്‍ മാത്രമെ ഒന്നിച്ച് ചെയ്തിട്ടുള്ളൂ എങ്കിലും മമ്മൂട്ടിയുമായി നല്ല അടുപ്പമാണ് തനിക്കെന്ന് നന്ദകിഷോര്‍ പറയുന്നു.
മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. ഇടയ്ക്ക് വിളിക്കലൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തിന് എന്നെ താല്പര്യം ആണ്. ജയരാജ് സംവിധാനം ചെയ്ത ലൗഡ്സ്പീക്കര്‍ എന്ന ചിത്രത്തിലാണ് ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്നത്. അതിലെനിക്കൊരു ചെറിയ വേഷമാണ്. തൃശ്ശൂരില്‍ വച്ചതിന്റെ ഒരു ഭാഗം ഷൂട്ട് ചെയ്യുന്നതിനിടെ ഞാനെന്റെ രണ്ട് പുസ്തകം മമ്മൂക്കയ്ക്ക് കൊടുത്തു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതാണ് ഒരു പുസ്തകമെന്നും പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞ് വാങ്ങി കൊണ്ടുപോയി. കുറച്ച് കഴിഞ്ഞ് എന്നോട് വന്നിട്ട് ഈ മനുഷ്യന് തമാശ പറയാന്‍ തുടങ്ങി. ഞാനപ്പോഴും അദ്ദേഹത്തോട് ഫ്രീയായി ഇടപഴകി തുടങ്ങിയിട്ടില്ല.
വലിയൊരു ആര്‍ട്ടിസ്റ്റ് അല്ലെ അതിന്റെ ഭയമുണ്ട് എനിക്ക്. പിന്നെ ഞങ്ങള്‍ കാണുന്നത് പ്രാഞ്ചിയേട്ടന്റെ ലൊക്കേനില്‍ വച്ചാണ്. എന്നെ കണ്ടതും വന്ന് കെട്ടിപിടിച്ചു. ആ സമയത്ത് ടെലീകൂത്ത് എന്നൊരു പരിപാടി ഞാന്‍ കേരള വിഷനില്‍ ചെയ്യുന്നുണ്ടായിരുന്നു. അത് ഗംഭീരമാണെന്ന് പറഞ്ഞ് പുള്ളി കാരവാനിലേക്ക് പോയി.
അത് കേട്ടതും വാസ്തവത്തില്‍ അവിടെ തളര്‍ന്നിരുന്ന് പോയി. സന്തോഷം കൊണ്ടാണ്. പിറ്റേദിവസം ഞാന്‍ വീണ്ടും ഷൂട്ടിംഗ് കാണാന്‍ പോയി. അന്ന് മമ്മൂക്ക എന്നോട് ഒന്നര മണിക്കൂര്‍ സംസാരിച്ചു എന്നും നന്ദകിഷോര്‍ പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....