സംഭവ ബഹുലമായ എപ്പോസോഡുകളാണ് കഴിഞ്ഞ ദിവസം ബിഗ്ബോസിൽ അരങ്ങേറിയത്. ഈസ്റ്റര്‍ ദിവസത്തോടനുബന്ധിച്ച് മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ ബിഗ് ബോസ് നല്കിയ ടാസ്ക് മത്സരാര്‍ഥികള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വേദിയായി.
ഇപ്പോഴിതാ അഖില്‍ മാരാരോട് മോഹന്‍ലാല്‍ പോലും ദേഷ്യപ്പെടുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. അഖില്‍ മാരാര്‍ക്ക് മോഹന്‍ലാല്‍ അവസാനത്തെ വാണിംഗ് നല്‍കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എന്താണ് ഇതിലേക്ക് നയിക്കാനുണ്ടായ കാരണം എന്നത് വ്യക്തമല്ല. അതേസമയം നേരത്തെ പുറത്ത് വന്നൊരു പ്രൊമോ വീഡിയോയില്‍ സാഗറും അഖില്‍ മാരാരും തമ്മില്‍ വലിയ വഴക്കുണ്ടാകുന്നതായി കാണിച്ചിരുന്നു. ഇതായിരിക്കാം മോഹന്‍ലാലിനെ ദേഷ്യ പിടിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.
ഇത് ഭയങ്കരമായിട്ട് പ്രതികരിക്കേണ്ട കാര്യമായിട്ടൊന്നും എനിക്ക് തോന്നിയില്ല. ഒരു ഗെയിമല്ലേ, ഫണ്‍ ആക്കി മാറ്റാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എനിക്ക് അങ്ങനെയൊരു പ്രശ്നമുണ്ട് ലാലേട്ടാ എന്നാണ് അഖില്‍ നല്കുന്ന മറുപടി. ഇതിനേക്കാളും ഭയങ്കരമായിട്ട് ഒച്ചയിടാന്‍ എനിക്കറിയാം. ഇത് അവസാനത്തെ ചാന്‍സാണെന്നും മോഹന്‍ലാല്‍ പറയുന്നു. പത്തു മിനുറ്റ് കഴിയുമ്പോള്‍ മാറുമെന്ന് അഖില്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴേ ശരിയാക്കി തുടങ്ങിക്കോളൂവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. കുറച്ച് കഴിഞ്ഞാല്‍ ശരിയാക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്കും ശരിയാക്കാന്‍ പറ്റില്ലെന്ന് ശക്തമായ രീതിയില്‍ തന്നെ മോഹന്‍ലാല്‍ പറയുന്നുണ്ട്.
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏയ്ഞ്ചലീന് ആണ് ബിഗ് ബോസ് വീടിനോട് യാത്ര പറയുന്നത്. താരത്തിന്റെ പുറത്താകല്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. പിന്നാലെ ഈ സീസണിലെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹനാന് ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...