
Bollywood
ബോണി കപൂറിന്റെ 39 ലക്ഷം രൂപയോളം വിലവരുന്ന 66 കിലോ വെള്ളിപ്പാത്രങ്ങള്‍ പിടിച്ചെടുത്തു
ബോണി കപൂറിന്റെ 39 ലക്ഷം രൂപയോളം വിലവരുന്ന 66 കിലോ വെള്ളിപ്പാത്രങ്ങള്‍ പിടിച്ചെടുത്തു

ബോളിവുഡ് നിര്‍മ്മാതാവായ ബോണി കപൂറിന്റേതെന്ന് സംശയിക്കുന്ന 39 ലക്ഷം രൂപയോളം വിലവരുന്ന 66 കിലോ വെള്ളിപ്പാത്രങ്ങള്‍ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്. കര്‍ണാടകയിലെ ഹെബ്ബലു ചെക്ക് പോസ്റ്റിന് സമീപം ദാവന്‍ഗരെയില്‍ നിന്നാണ് പാത്രങ്ങള്‍ പിടികൂടിയത്.
മതിയായ രേഖകളില്ലാതെ ബിഎംഡബ്ല്യു കാറില്‍ അഞ്ച് പെട്ടികളിലായി ചെന്നൈയില്‍ നിന്നും മുംബൈയിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു സാധനങ്ങള്‍. വെള്ളി പാത്രങ്ങള്‍, സ്പൂണ്‍, കപ്പ്, പ്ലേറ്റ് എന്നിവയാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.
വാഹനത്തില്‍ യാത്ര ചെയ്തവര്‍ക്കെതിരെ ദാവന്‍ഗരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള ബേവ്യൂ പ്രോജക്ട്സ് െ്രെപവറ്റ് ലിമിറ്റഡിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന്.
ചോദ്യം ചെയ്യലില്‍ പാത്രങ്ങള്‍ ബോണി കപൂറിന്റെ കുടുംബത്തിന്റേതാണെന്ന് പ്രതികള്‍ സമ്മതിച്ചു. അതേസമയം, മൊഴിയുടെ ആധികാരികതയും സാധനങ്ങളുടെ ഉടമസ്ഥതയും അന്വേഷിച്ച് ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....