Connect with us

ലിവിംഗ് റ്റുഗദര്‍ നല്ല കാര്യമാണെന്ന് ഞാന്‍ പറയില്ല; ലിവിംഗ് റ്റുഗദറും വിവാഹവും രണ്ടാണെന്ന് ലേഖയും എംജി ശ്രീകുമാറും

Malayalam

ലിവിംഗ് റ്റുഗദര്‍ നല്ല കാര്യമാണെന്ന് ഞാന്‍ പറയില്ല; ലിവിംഗ് റ്റുഗദറും വിവാഹവും രണ്ടാണെന്ന് ലേഖയും എംജി ശ്രീകുമാറും

ലിവിംഗ് റ്റുഗദര്‍ നല്ല കാര്യമാണെന്ന് ഞാന്‍ പറയില്ല; ലിവിംഗ് റ്റുഗദറും വിവാഹവും രണ്ടാണെന്ന് ലേഖയും എംജി ശ്രീകുമാറും

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ലേഖ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി എംജി ശ്രീകുമാര്‍ വിശേഷിപ്പിക്കുന്നത് ഭാര്യ ലേഖയെയാണ്. ലേഖയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം പ്രണയമായി മാറിയതും, ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ചതും പിന്നീട് വിവാഹിതരായതിനെക്കുറിച്ചുമെല്ലാം ഇരുവരും വാചാലരാവാറുണ്ട്. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

14 വര്‍ഷത്തെ ലിവിങ് റ്റുഗദറിന് ശേഷമാണ് എംജി ശ്രീകുമാറും ഭാര്യ ലേഖയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ ഒരു മാഗസിന്‍ അഭിമുഖത്തിന് ശേഷമാണ് പെട്ടെന്ന് വിവാഹിതരാകാന്‍ തീരുമാനിച്ചത്. അഭിമുഖം കൊടുത്ത ശേഷം എംജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞാണ് മാഗസിനില്‍ അച്ചടിച്ചുവന്നത്.

എംജി ശ്രീകുമാറിന്റെയും ലേഖയുടെയും ഫോട്ടോ വെച്ചുളള അഭിമുഖമാണ് അന്ന് വന്നത്. ഇതിന് ശേഷം എങ്ങോട്ട് ഒളിച്ചോടും എന്നതായിരുന്നു വിഷയം. വീട്ടിലേക്ക് പോവാന്‍ പറ്റില്ല. അങ്ങനെ മംഗലാപുരത്തേക്കാണ് ലേഖയ്‌ക്കൊപ്പം അന്ന് എംജി ശ്രീകുമാര്‍ പോയത്. അവിടുന്ന് മൂകാംബികയിലേക്ക് പോയി. വിവാഹത്തിന് സുഹൃത്തുക്കളെല്ലാം വന്നിരുന്നു. മുകാംബികയില്‍ വെച്ച് വിവാഹം കഴിച്ച് തിരുവനന്തപുരത്ത് വന്ന് വീണ്ടും രജിസ്റ്റര്‍ മാര്യേജ് ചെയ്തു എന്ന് എംജീ ശ്രീകുമാര്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കോംപ്രമൈസും അഡ്ജസ്റ്റ്‌മെന്റുമാണ് വിവാഹ ജീവിതത്തിന് ആവശ്യമായ കാര്യമെന്ന് പറയുകയാണ് ലേഖ. ലിവിങ് റ്റുഗദറിനെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. പരസ്പരം മനസിലാക്കാനും ഒരു വ്യക്തിയെ കൂടുതല്‍ അടുത്തറിയാനുമുള്ള അവസരമാണ് ലിവിംഗ് റ്റുഗദര്‍ എന്ന് പറയുന്നത്. സ്‌നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അതീവമായ പ്രേമത്തിന്റെയും പേരിലാണ് ഞങ്ങളൊന്നിച്ചത്. ലിവിംഗ് റ്റുഗദറും വിവാഹവും രണ്ടാണ്.

ലിവിംഗ് റ്റുഗദറില്‍ അവരവരുടെ ബെസ്റ്റാണ് പുറത്തെടുക്കുന്നത്. 10 വര്‍ഷം ഞങ്ങള്‍ ലിവിംഗ് റ്റുഗദറായാണ് ജീവിച്ചത്. മാര്യേജ് കഴിഞ്ഞപ്പോള്‍ കുറേക്കൂടി മെച്വേര്‍ഡായി. ലിവിംഗ് റ്റുഗദര്‍ നല്ല കാര്യമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. മാര്യേജ് കഴിഞ്ഞിട്ടേ ആളുകള്‍ ഒന്നിച്ച് നില്‍ക്കുന്നില്ല, അടിച്ച് പിരിയുകയാണ്. ലിവിംഗ് റ്റുഗദറിലാണെങ്കില്‍ നേരത്തെ പിരിഞ്ഞ് പോവാമല്ലോ എന്നാണ് ആളുകള്‍ പറയുന്നത്. വിവാഹം എന്നത് സമൂഹത്തില്‍ ആസപ്റ്റന്‍സ് കിട്ടാനുള്ളൊരു മാര്‍ഗമാണെന്നുമായിരുന്നു ലേഖ പറഞ്ഞത്.

പോവുന്നിടത്തെല്ലാം ലേഖയെ കൂടെക്കൂട്ടാറുണ്ട്. ഒരുദിവസത്തേക്കൊക്കെ പോവുമ്പോള്‍ കൊണ്ടുപോവാറില്ല. എപ്പോഴും ശ്രീക്കുട്ടന്റെ കൂടെയിരിക്കാനിഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടാണ് ആദ്യം ഇഷ്ടമായത്. പാട്ടിലൂടെയായാണ് ആ പേഴ്‌സണെ മനസിലാക്കിയത്. ദേഷ്യമൊക്കെ വരാറുണ്ട്. ദേഷ്യം വരുമ്പോള്‍ ഡാന്‍സ് ചെയ്ത് കാണിക്കും. അതൊരു വികൃതമായ ഡാന്‍സാണ്. ഭരതനാട്യത്തിന്റെ ആദ്യ സ്‌റ്റെപ്പൊക്കെ വികൃതമായി കാണിക്കും. അത് കാണുമ്പോള്‍ എനിക്ക് ദേഷ്യം കൂടും.

ഞാനൊരു കലാകാരനല്ലേ, ഇതൊക്കെ കണ്ട് നില്‍ക്കാനൊന്നും പറ്റില്ലെന്നായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്. ഡാന്‍സല്ലേ ചെയ്യുന്നുള്ളൂ, തിരിച്ച് ഉത്തരമൊന്നും പറയുന്നില്ലല്ലോ എന്നായിരുന്നു ലേഖയുടെ ചോദ്യം. ഞങ്ങളുടെ കല്യാണത്തില്‍ ഇവളുടെ വീട്ടുകാര്‍ക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. എല്ലാവര്‍ക്കും എന്നോട് ഭയങ്കര സ്‌നേഹമാണ്. എന്റെ അമ്മയ്ക്കും പ്രശ്‌നമില്ലായിരുന്നു. ബാക്കിയുള്ള വീട്ടുകാര്‍ക്കൊക്കെയാണ് പ്രശ്‌നം.

അമ്മയ്ക്ക് വയ്യാതിരുന്ന സമയത്തൊക്കെ ഞങ്ങള്‍ അമ്മയെ കാണാന്‍ പോവാറുണ്ടായിരുന്നു. അമ്മയെ നോക്കാന്‍ ആളുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ എപ്പോഴും പോവുമായിരുന്നു. അമ്മയെ അവസാനം വരെ നോക്കാന്‍ പറ്റി. കുടുംബാംഗങ്ങളില്‍ ചിലരൊക്കെ പറയുന്നത് ഞാന്‍ എന്തിന് മൈന്‍ഡ് ചെയ്യണം. ദൈവം സഹായിച്ച് ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. മറ്റുള്ളവരുടെ കാര്യങ്ങളൊന്നും നോക്കി ജീവിക്കുന്നവരല്ല ഞങ്ങള്‍.

ഞങ്ങളുടെ കാര്യങ്ങള്‍ തന്നെ ചെയ്യാന്‍ സമയമില്ല, അതിനിടയില്‍ മറ്റൊന്നിനും സമയമില്ല. ലേഖ അന്നേ െ്രെഡവ് ചെയ്യും. ചെറുപ്പത്തിലേ തന്നെ െ്രെഡവിംഗ് പഠിച്ചിരുന്നു. അച്ഛന്‍ എന്നെ മടിയിലിരുത്തി െ്രെഡവ് ചെയ്യുമായിരുന്നു. അപ്പോഴേ െ്രെഡവിംഗില്‍ താല്‍പര്യമുണ്ടായിരുന്നു. പാട്ട് പഠിച്ചിരുന്നു ചെറുപ്പത്തില്‍. ഡാന്‍സ് പഠിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്. അത് വേണ്ടെന്നായിരുന്നു എംജി പറഞ്ഞത്. ഞാന്‍ വിടാം, എനിക്ക് പ്രശ്‌നമില്ല, അതേക്കുറിച്ച് ഇന്നുവരെ എന്നോട് പറഞ്ഞില്ലെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top