Connect with us

എന്നെ ‘പ്രളയം സ്റ്റാര്‍’ എന്ന് വിളിക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?; ജനിച്ചുവളര്‍ന്ന സ്ഥലത്താണ് പ്രളയ സമയത്ത് താനിറങ്ങി പ്രവര്‍ത്തിച്ചതെന്ന് ടൊവിനോ തോമസ്

Malayalam

എന്നെ ‘പ്രളയം സ്റ്റാര്‍’ എന്ന് വിളിക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?; ജനിച്ചുവളര്‍ന്ന സ്ഥലത്താണ് പ്രളയ സമയത്ത് താനിറങ്ങി പ്രവര്‍ത്തിച്ചതെന്ന് ടൊവിനോ തോമസ്

എന്നെ ‘പ്രളയം സ്റ്റാര്‍’ എന്ന് വിളിക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?; ജനിച്ചുവളര്‍ന്ന സ്ഥലത്താണ് പ്രളയ സമയത്ത് താനിറങ്ങി പ്രവര്‍ത്തിച്ചതെന്ന് ടൊവിനോ തോമസ്

മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ നടന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. 2018ലെ പ്രളയസമയത്ത് നടന്‍ ടൊവിനോ തോമസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഒരുപാട് പേര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍, അതിന് പിന്നാലെ ടൊവിനോയ്‌ക്കെതിരേ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പ്രളയസമയത്ത് ടൊവിനോ ചെയ്തത് പിആര്‍ വര്‍ക്കാണെന്നായിരുന്നു പലരുടെയും വിമര്‍ശനം. ഇപ്പോഴിതാ 2018 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടൊവിനോ.

ട്രോളുകളും വിമര്‍ശനങ്ങളും പരിധി കടന്നപ്പോള്‍ വേദന തോന്നിയെന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്ഷേപങ്ങളാണ് ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. മഴ പെയ്തുകൊണ്ടിരുന്ന സമയത്ത്, കുറച്ച് കൂടി തുടര്‍ന്നാല്‍ കേരളം മുഴുവന്‍ മുങ്ങിപ്പോകുമെന്ന സാഹചര്യമായിരുന്നു. മഴ നില്‍ക്കുമെന്നോ ജീവിതം പഴയപടിയാകുമെന്നോ ആ സമയത്ത് ഞാന്‍ ചിന്തിച്ചിരുന്നില്ല.

ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആര്‍നെ പറ്റി ചിന്തിക്കാനുള്ള ദീര്‍ഘവീക്ഷണമോ ബുദ്ധിയോ എനിക്കില്ലായിരുന്നു. ആ സമയത്ത് ഞാന്‍ വീട്ടുകാരോട് പറഞ്ഞത്, ഒന്നു പച്ച പിടിച്ചു വരുവാണ്, അതിനിടെയാണ് പ്രളയം എന്നാണ്. എല്ലാവര്‍ക്കും അവരവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളുണ്ടായിരുന്നു അതുപോലെ എനിക്കും.

ആ സമയത്ത് ഞാന്‍ ചെയ്ത കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെന്നോ എന്ന് എനിക്കറിയില്ല. ജനിച്ചുവളര്‍ന്ന സ്ഥലത്താണ് പ്രളയ സമയത്ത് ഞാനിറങ്ങി പ്രവര്‍ത്തിച്ചത്. പ്രളയം വന്ന സമയത്ത് എന്നെ പ്രളയം സ്റ്റാര്‍ എന്ന് വിളിക്കുന്നതിന് ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? ആദ്യമൊക്കെ തമാശകള്‍ ആസ്വദിച്ചു. പിന്നെ വിഷമം തോന്നി. അതിന് ശേഷം ഞാന്‍ കാര്യമായി പുറത്തിറങ്ങിയില്ല.

ഇതൊന്നും കൂടാതെ, ‘മായാനദി’ ഇറങ്ങിയതുകൊണ്ടാണ് പ്രളയം വന്നതെന്ന തരത്തില്‍ വരെ പ്രചാരണമുണ്ടായി. ‘പ്രളയം’ സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ സാധ്യത മനസിലാക്കിയ ശേഷമാണ് അഭിനയിക്കാന്‍ തീരുമാനിച്ചത് എന്നും ടൊവിനോ പറഞ്ഞു.

More in Malayalam

Trending

Recent

To Top