
Malayalam
ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ… അമീബയെ പോലെ ഉണ്ട്; തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമുകളെ കുറിച്ച് ബിജു സോപാനം
ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ… അമീബയെ പോലെ ഉണ്ട്; തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമുകളെ കുറിച്ച് ബിജു സോപാനം

ടെലിവിഷന്‍ സീരിയലുകളിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ബിജു സോപാനം. ഇപ്പോഴിതാ തനിക്കെതിരെ വന്ന ബോഡി ഷെയ്മിംഗ്, കളിയാക്കലുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്. തന്നെ കാണാന്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയുണ്ടെന്നും ഷെയ്പ്പ് ഇല്ലെന്നും അമീബയെ പോലെ ഉണ്ടെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ബിജു സോപാനം പറയുന്നത്.
തനിക്ക് അറിയാവുന്ന തൊഴില്‍ നാടകം മാത്രമാണ്. ഒരുപാട് ആളുകളോട് അവസരം ചോദിച്ചിട്ടുണ്ട്. അന്ന് ചോദിച്ചവര്‍ ഒന്നും അവസരങ്ങള്‍ തന്നിരുന്നില്ല. അന്ന് ചാന്‍സ് ചോദിച്ചത് ഗുണമായി. കാരണം അവര്‍ക്കെല്ലാം ഇപ്പോള്‍ തന്നെ അറിയാം.
നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ തന്നെ സിനിമയില്‍ ചാന്‍സ് ചോദിക്കാനും തുടങ്ങി. ചാന്‍സ് ചോദിക്കാന്‍ പോകുന്നതിനോട് കാവാലം സാറിന് വലിയ എതിര്‍പ്പായിരുന്നു. അഭിനയം നന്നായി പഠിക്കാനും ഉത്തമ ബോധം വന്നതിന് ശേഷം സിനിമയില്‍ പോകാനും പറഞ്ഞു.
അല്ലെങ്കില്‍ വേറെ ജോലിക്ക് പോകാനുമാണ് പറഞ്ഞത്. അഭിനയം ജീവിത മാര്‍ഗമായി എടുക്കണമെങ്കില്‍ ധൈര്യവും വിശ്വാസവും വേണം. ആ വിശ്വാസവും ധൈര്യവും ഉണ്ടാക്കി എടുത്തതിന് ശേഷമാണ് അവസരങ്ങള്‍ ചോദിച്ചു തുടങ്ങിയത്.
അവസരങ്ങള്‍ ചോദിക്കാന്‍ വിളിക്കാനുള്ള ആളുകളുടെ ലിസ്റ്റ് ഇരുന്നൂറ് രൂപയുടെ നോട്ടില്‍ എഴുതി വയ്ക്കുമായിരുന്നു. എന്നാല്‍ തന്നെ കാണാന്‍ ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയുണ്ടെന്നും ഷെയ്പ്പ് ഇല്ലെന്നും അമീബയെ പോലെ ഉണ്ടെന്നും ചിലര്‍ പറഞ്ഞിരുന്നു എന്നാണ് ബിജു ഐസിജിക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...