Connect with us

മേക്കപ്പിലും ജീവിതത്തിലും പെര്‍ഫെക്ഷന് പ്രാധാന്യം നല്‍കുന്ന ആളാണ് കാവ്യ. ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അല്‍പ്പം പോലും മാറാന്‍ പാടില്ല; കാവ്യയെ കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി

News

മേക്കപ്പിലും ജീവിതത്തിലും പെര്‍ഫെക്ഷന് പ്രാധാന്യം നല്‍കുന്ന ആളാണ് കാവ്യ. ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അല്‍പ്പം പോലും മാറാന്‍ പാടില്ല; കാവ്യയെ കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി

മേക്കപ്പിലും ജീവിതത്തിലും പെര്‍ഫെക്ഷന് പ്രാധാന്യം നല്‍കുന്ന ആളാണ് കാവ്യ. ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അല്‍പ്പം പോലും മാറാന്‍ പാടില്ല; കാവ്യയെ കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു.

എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. സോഷ്യല്‍മീഡിയയിലും അത്ര ആക്ടീവല്ല താരം. വല്ലപ്പോഴും ദിലീപോ മകള്‍ മീനാക്ഷിയോ കുടുംബചിത്രങ്ങളും മറ്റും പങ്കുവെക്കുമ്പോഴാണ് കാവ്യയെ ആരാധകര്‍ കാണുന്നത്. ഇപ്പോള്‍ ദിലീപിനൊപ്പം പൊതു പരിപാടികളിലും താരം പങ്കെടുക്കാറുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി ആശാ ശരത്തിന്റെ മകളുടെ കല്യാണം. ഈ വിവാഹത്തിനും ദിലീപിനൊപ്പമായിരുന്നു കാവ്യ എത്തിയത്. നീല സാരി ധരിച്ച് സുന്ദരിയായ കാവ്യയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ കാവ്യയെ ഈ ചടങ്ങിന് മേക്കപ്പ് ചെയ്തതിനെക്കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പിഎസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘കാവ്യക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് ആശ്വാസകരവും വളരെ കംഫര്‍ട്ടബിളുമാണ്’ അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ ഒരു മുഷിഞ്ഞ സമയവും ഉണ്ടാവില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പതിവ് പോലെ കാവ്യയുടെ മുടി അഴിച്ചിടുന്നതിന് പകരം ട്രെഡീഷണല്‍ ലുക്കിന് വേണ്ടി മുടി മെടഞ്ഞിട്ടു. അവരുടെ കണ്ണുകളിലേക്ക് ശ്രദ്ധ കൊണ്ടു വന്നു,’ എന്നും ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കാവ്യയുടെ രണ്ടാം വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയായിരുന്നു. അതിന് ശേഷമാണ് ഉണ്ണി സെലിബ്രറ്റികള്‍ക്ക് പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാവുന്നത്. കാവ്യയുടെ വിവാഹമാണ് കരിയറില്‍ ബ്രേക്ക് നല്‍കിയതെന്ന് ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹ ദിവസത്തെ കാവ്യയുടെ ലുക്ക് ഇന്നും ജനങ്ങള്‍ ഓര്‍മിച്ചിരിക്കുന്നത് വളരെ സന്തോഷവും അഭിമാനവുമുള്ള കാര്യമാണെന്നും ഉണ്ണി പറഞ്ഞിരുന്നു.

വിവാഹത്തിന് രണ്ട് വര്‍ഷം മുന്‍പാണ് കാവ്യയെ പരിചയപ്പെടുന്നത്. ഒരു ഫോട്ടോഷൂട്ടിനിടയിലാണ് കാണുന്നത്. വളരെ വേഗം തന്നെ അടുത്ത സുഹൃത്തുക്കളാവുകയായിരുന്നെന്നും നടിയുമായുള്ള സൗഹൃദത്ത കുറിച്ച് പങ്കുവെച്ച് കൊണ്ട് ഉണ്ണി പറയുന്നു. നടിയോടൊപ്പമുളള ചിത്രങ്ങള്‍ ഉണ്ണിയും പലപ്പോഴായി പങ്കുവെയ്ക്കാറുണ്ട്.

സിനിമകളില്‍ അഭിനയിക്കുന്ന കാലത്ത് കാവ്യ കണ്ണിന്റെ മേക്കപ്പിന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സഹായം അധികം തേടാറുണ്ടായിരുന്നില്ല. തൃപ്തി തോന്നാത്തതിനാലായിരുന്നു ഇത്. മുമ്പൊരിക്കല്‍ കാവ്യക്കൊപ്പം വര്‍ക്ക് ചെയ്യുന്നതിനെക്കുറിച്ച് ഉണ്ണി തന്നെ സംസാരിച്ചിരുന്നു. മേക്കപ്പിലും ജീവിതത്തിലും പെര്‍ഫെക്ഷന് പ്രാധാന്യം നല്‍കുന്ന ആളാണ് കാവ്യ. ഒരു സൂചി ആണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നതൊന്നും അല്‍പ്പം പോലും മാറാന്‍ പാടില്ല.

അത്‌കൊണ്ട് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നതാണ് രീതി. എന്നാല്‍ എന്നോട് ചെയ്‌തോ എന്ന് പറഞ്ഞു. അത് കാവ്യക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ സ്ഥിരമായി തന്നെ മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി താനടുക്കുകയും ആത്മ സുഹൃത്തുക്കളായി മാറിയെന്നും ഉണ്ണി മുമ്ബ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കാവ്യ മാധവനാണ് മേക്കപ്പ് ചെയ്യാന്‍ ഏറ്റവും കൂടുതല്‍ സമയമെടുക്കുന്നതെന്ന് മുമ്പ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പറഞ്ഞിരുന്നു.

More in News

Trending

Recent

To Top