ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ കൂടി കടന്നുപോകുമ്പോള്‍ തന്നെ പലരും പരിഹസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ സായി ധരം തേജ്.
തന്റെ അപകടത്തെക്കുറിച്ചുള്ള ട്രോളുകള്‍ വായിച്ച് താന്‍ കരഞ്ഞതായും തേജ് വ്യക്തമാക്കി. അപകടം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താന്‍ ട്വിറ്ററില്‍ വന്നപ്പോള്‍, തന്റെ സമയം കഴിഞ്ഞുവെന്ന് നെറ്റിസണ്‍സ് കമന്റ് ചെയ്തതായും ചിലര്‍ തന്നോട് വിരമിക്കാന്‍ പോലും പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
തനിക്ക് നേരിട്ട അപകടത്തെ ഒരു പേടിസ്വപ്നമായല്ല കാണുന്നത്, മറിച്ച് വിലയേറിയ പാഠവും ശ്രദ്ധേയമായ ഓര്‍മ്മയുമാണ് അതെന്ന് തേജ് പറഞ്ഞു. അപകടത്തിന് ശേഷം വായില്‍ നിന്ന് ഒരു വാക്ക് പോലും പറയാന്‍ പ്രയാസപ്പെട്ടപ്പോഴാണ് സംസാരത്തിന്റെ യഥാര്‍ത്ഥ മൂല്യം തനിക്ക് മനസ്സിലായത്. വളരെ പരിശ്രമിച്ചാണ് ശബ്ദം തിരികെ സാധാരണ നിലയിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തേജിന് രണ്ട് വര്‍ഷം മുമ്പ് വലിയൊരു അപകടം സംഭവിച്ചിരുന്നു. മരണത്തെ അഭിമുഖീകരിച്ച് , അതിജീവിച്ച സായി തന്റെ പുതിയ ചിത്രം വിരൂപാക്ഷയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വരാന്‍ ഒരുങ്ങുകയാണ്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...