
Bigg Boss
മാധ്യമ പ്രവര്‍ത്തകര്‍ ഇവിടേക്ക് വരും, ചോദ്യങ്ങള്‍ ചോദിക്കും; സൂചന നൽകി ഷിജു എ ആര്
മാധ്യമ പ്രവര്‍ത്തകര്‍ ഇവിടേക്ക് വരും, ചോദ്യങ്ങള്‍ ചോദിക്കും; സൂചന നൽകി ഷിജു എ ആര്
Published on

സംഭവബഹുലമായ എപ്പിസോഡുമായി ബിഗ് ബോസ്സ് മലയാളം മുന്നേറുകയാണ്. ബിഗ് ബോസ് ഷോയില്‍ നടക്കാൻ പോകുന്ന ഒരു സംഭവത്തെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോൾ മത്സരാർത്ഥിയായ ഷിജു എ ആര്.
ബിഗ് ബോസ് ഷോയില്‍ വാര്‍ത്താ സമ്മേളനം നടക്കാൻ പോകുന്നു എന്നാണ് ഷിജു എ ആര് സൂചന നല്‍കിയിരിക്കുന്നത്. ബിഗ് ബോസില്‍ തന്നെയാകും വാര്‍ത്താ സമ്മേളനം നടക്കുക എന്ന റെനീഷയുടെ സംശയങ്ങള്‍ക്കും ഷിജു മറുപടി നല്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇവിടത്തേയ്ക്ക് വരുമെന്നും ചോദ്യങ്ങള്‍ ചോദിക്കുമെന്നും ഷിജു പറയുന്നു. നാല് പേരോടോ ചോദ്യം ചോദിക്കാൻ സാധ്യത ഉള്ളൂവെന്നും ഷിജു എ ആര് പറയുന്നു. കഴിഞ്ഞ സീസണില്‍ ആദ്യ ദിവസം തന്നെ വാര്‍ത്താ സമ്മേളനം ബിഗ് ബോസില്‍ ഉണ്ടായിരുന്നു. അത് ഓര്‍ത്താണോ ഷിജു ഇപ്പോള്‍ ഇങ്ങനെ പറഞ്ഞത് എന്നാണ് ആരാധകരുടെ ചോദ്യം. ഷിജു പറഞ്ഞ കാര്യം മറ്റുള്ളവര്‍ സംസാരിക്കുന്നതും കാണാമായിരുന്നു.
മഴവിൽക്കൂടാരം’ എന്ന സിനിമയിലൂടെ 1995ലാണ് മലയാളത്തിൽ ഷിജു അരങ്ങേറ്റം കുറിച്ചു. 1996ൽ ‘മഹാപ്രഭു’ എന്ന തമിഴ് ചിത്രത്തിലെ വില്ലൻവേഷം കരിയറിൽ മികച്ച അവസരങ്ങളിലേക്ക് ഷിജുവിനെ നയിച്ചു. കോഡിരാമ കൃഷ്ണ സംവിധാനം ചെയ്ത ‘ദേവി’ എന്ന തെലുങ്ക് സിനിമ സൂപ്പർ ഹിറ്റായിരുന്നു. ‘ദേവി ഷിജു’ എന്നാണ് തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്. ‘മനസന്ത നുവ്വെ’, ‘നുവ്വു നാക്കു നച്ചാവു’, ‘സിംഹരാശി’, ‘അമ്മായികോസം’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും ഷിജു അഭിനയിച്ചിട്ടുണ്ട്. രാജേഷ് ടച്ച്റൈവർ സംവിധാനം ചെയ്ത ‘ഇൻ നെയിം ഓഫ് ബുദ്ധ’ എന്ന അന്താരാഷ്ട്രചലച്ചിത്രത്തിലും ഷിജു ഭാഗമായിട്ടുണ്ട്.
രണ്ടായിരുത്തിനാലില് ഷാജു സിനിമകളിൽ നിന്ന് ഇടവേള എടുത്ത് ശ്രദ്ധ സീരിയലിലേക്ക് കേന്ദ്രീകരിച്ചു. പിന്നീട് 2013 ൽ ‘കമ്മത്ത് & കമ്മത്ത്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരികെയെത്തിയത്. സീ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ‘നീയും ഞാനും’ എന്ന പ്രണയ പരമ്പരയാണ് ഏറ്റവുമൊടുവിൽ ഷിജുവിന്റേതായി പ്രക്ഷകരിലേക്കെത്തിയത്. കഴിഞ്ഞയിടയ്ക്കാണ് ആ സീരിയൽ അവസാനിച്ചത്.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...