Connect with us

ഞാൻ ഞാനായിത്തന്നെയാണ് കളിച്ചത്, ഒരിക്കലും എക്സ്പെക്ട് ചെയ്തില്ല ഈ എവിക്ഷൻ.. റീ എൻട്രിക്ക് ആ​ഗ്രഹിക്കുന്നു; വൈബർ ​ഗുഡ് ദേവുവിന്റെ ആദ്യ പ്രതികരണം

Bigg Boss

ഞാൻ ഞാനായിത്തന്നെയാണ് കളിച്ചത്, ഒരിക്കലും എക്സ്പെക്ട് ചെയ്തില്ല ഈ എവിക്ഷൻ.. റീ എൻട്രിക്ക് ആ​ഗ്രഹിക്കുന്നു; വൈബർ ​ഗുഡ് ദേവുവിന്റെ ആദ്യ പ്രതികരണം

ഞാൻ ഞാനായിത്തന്നെയാണ് കളിച്ചത്, ഒരിക്കലും എക്സ്പെക്ട് ചെയ്തില്ല ഈ എവിക്ഷൻ.. റീ എൻട്രിക്ക് ആ​ഗ്രഹിക്കുന്നു; വൈബർ ​ഗുഡ് ദേവുവിന്റെ ആദ്യ പ്രതികരണം

ബിഗ് ബോസ്സിൽ നിന്നും ഈ ആഴ്ച പുറത്തായത് ദേവു, മനീഷയാണ്. ഡബിൾ എവിക്ഷനാണ് ഇത്തവണ നടന്നത് . രണ്ട് ശക്തരായ മത്സരാർത്ഥികൾ ഒരുമിച്ച് പുറത്തേക്ക് പോവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അഖിൽ,സെറീന, ജുനൈസ്, സാ​ഗർ എന്നിവർ സേഫ് ആ​ണെന്ന് ആദ്യം തന്നെ മോഹൻലാൽ പറഞ്ഞു. ശേഷം ഷിജുവിനെയും സേഫ് ആക്കി. ബാക്കി വന്നവരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മോഹൻലാൽ എവിക്ഷൻ പ്രഖ്യാപിക്കുക ആയിരുന്നു. ദേവു, മനീഷ എന്നിവരുടെ വീട്ടിലെ ജീവിതം കാണിച്ചാണ് എവിക്ഷന്‍ പ്രഖ്യാപിച്ചത്.

ബി​ഗ് ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വൈബർ ​ഗുഡ് ദേവു. അന്യായമായ എവിക്ഷനാണ് നടന്നതെന്ന് ദേവു പറയുന്നു. ‘സ്പോർട്ട് എല്ലാവർക്കും ചെയ്തതതിന് നന്ദി. അൺഫെയർ എവിക്ഷൻ എന്ന് തന്നെ ഞാൻ പറയും’

‘കാരണം ഞാൻ ഞാനായിത്തന്നെയാണ് കളിച്ചത്. ഒരിക്കലും എക്സ്പെക്ട് ചെയ്തില്ല ഈ എവിക്ഷൻ. അൺഫെയർ ആയിരുന്നെന്ന് ഹൃദയത്തിൽ നിന്നും ഞാൻ പറയും. ഞാൻ റീ എൻട്രിക്ക് ആ​ഗ്രഹിക്കുന്നുണ്ട്, നിങ്ങളുടെ സപ്പോർട്ട് വേണം’ എന്നും വൈബർ ​ഗുഡ് ദേവു വ്യക്തമാക്കി.

സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന മനീഷയ്ക്ക് നേരെ ട്രോളുകളും വന്നു. മറുവശത്ത് ദേവുവിന് തുടക്കത്തിലുള്ള ഹൈപ്പ് നിലനിർത്താനും കഴിഞ്ഞില്ല.​ പലയിടത്തും ദുർബലയായ മത്സരാർത്ഥിയായി ദേവു ചിത്രീകരിക്കപ്പെട്ടു. എന്നാൽ രണ്ട് പേരുടെയും ഒരുമിച്ചുള്ള എവിക്ഷൻ പ്രേക്ഷകർക്കും നിരാശയായിട്ടുണ്ട്.

ഷോയിൽ ഇതുവരെ രണ്ട് പേർ ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം പുറത്തേക്ക് പോയി. ഷോയുടെ രസച്ചരട് പോയ ഘട്ടത്തിലാണ് വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ എത്തുന്നത്. എന്നാൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഹനാന് പുറത്ത് പോവേണ്ടി വന്നു. ഇതിന് പിന്നാലെ ലച്ചുവും ആരോ​ഗ്യ പ്രശ്നങ്ങൾ വന്ന് പുറത്തേക്ക് പോയി. അനു ജോസഫാണ് പുതിയ വൈൽഡ് കാർഡ് എൻട്രി.

Continue Reading
You may also like...

More in Bigg Boss

Trending

Recent

To Top