
Bollywood
ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒരേസമയം ചിത്രീകരിക്കും; സംവിധായകന്
ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒരേസമയം ചിത്രീകരിക്കും; സംവിധായകന്

രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയാന് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം ‘ബ്രഹ്മാസ്ത്ര’ തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. തുടര്‍ ഭാഗങ്ങളിലേക്കുള്ള സാധ്യതകള്‍ തുറന്നു വെച്ചായിരുന്നു ബ്രഹ്മാസ്ത്ര 1 അവസാനിച്ചത്. ഇപ്പോഴിതാ തുടര്ഭാഗങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകള് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്.
ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗത്തിന് കുറച്ച് സമയമെടുക്കുമെങ്കിലും രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒരേസമയം ചിത്രീകരിക്കുമെന്ന് അയാന് മുഖര്‍ജി വെളിപ്പെടുത്തി. നമ്മള് ബ്രഹ്മാസ്ത്രം രണ്ടും മൂന്നും ഒന്നിച്ച് ചിത്രീകരിക്കും. ഇത് എഴുതാന്‍ ഞങ്ങള്‍ കുറച്ച് സമയമെടുക്കും എന്നതാണ് സത്യം. ഒരുപാട് പ്രതീക്ഷകളുണ്ടെന്ന് എനിക്കറിയാം’, അയാന് മുഖര്‍ജി പറഞ്ഞു.
ചിത്രം പുറത്തിറങ്ങാന്‍ മൂന്ന് വര്‍ഷം കൂടി എടുത്തേക്കുമെന്നും അയാന് പറഞ്ഞു. ‘ആളുകള്‍ സിനിമ എത്രയും പെട്ടെന്ന് റിലീസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അതിനായി ഒരു വിട്ടുവീഴ്ചയും ഞങ്ങള്‍ ചെയ്യുകയില്ല. ബ്രഹ്മാസ്ത്ര രണ്ടാം ഭാഗം കാണുവാന്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്’, എന്നും അയാന് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയ്ക്ക് ശേഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായിരുന്നു ബ്രഹ്മാസ്ത്ര. ആഗോളതലത്തില്‍ 400 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ കളക്ഷന്‍. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും മാത്രം ചിത്രം രണ്ടാം വാരം 50 കോടിയിലധികം കളക്ട് ചെയ്ത് കഴിഞ്ഞു. 225 കോടിയിലധികമാണ് സിനിമയുടെ ഇന്ത്യയിലെ ആകെ കളക്ഷന്‍.
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...