ബോളിവുഡ് ഇന്‍ഡസ്ട്രി തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറി വന്നത് ഷാരൂഖ് ഖാന് ചിത്രം ‘പത്താന്’ എന്ന ചിത്രം റിലീസ് ആയതിന് ശേഷമാണ്. ഇത് ബോളിവുഡിന് ആശ്വാസമേകിയെങ്കിലും മറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ ബോക്സോഫീസില്‍ തകര്‍ന്നടിയുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ പരാജയപ്പെട്ടത് മുന്‍നിര താരമായ അക്ഷയ് കുമാറിന്റേതാണ്.
2020ല്‍ പുറത്തിറങ്ങിയ ‘ലക്ഷ്മി’ മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘സെല്‍ഫി’ വരെ ഫ്ളോപ്പുകള്‍ ആയിരുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വേഷമിട്ട ‘െ്രെഡവിംഗ് ലൈസന്‍സ്’ സിനിമയുടെ റീമേക്ക് ആയിരുന്നു സെല്‍ഫി. ഫെബ്രുവരി 24ന് തിയേറ്ററില്‍ എത്തിയ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റിയായിരുന്നു ആദ്യ ദിനം മുതല്‍ തന്നെ ലഭിച്ചത്.
ഡ്രൈവിംഗ് ലൈസന്‍സിന്റെ അത്ര പോലും കളക്ഷന്‍ സെല്‍ഫിയ്ക്ക് നേടാനായില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബോക്സോഫീസില്‍ അട്ടര്‍ ഫ്ളോപ്പ് ആയി മാറിയ ചിത്രത്തിന് ആകെ ലഭിച്ച കളക്ഷന്‍ 16.85 കോടിയാണ്.
എന്നാല്‍ െ്രെഡവിംഗ് ലൈസന്‍സിന് 22 കോടിക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ചിരുന്നു. ബോളിവുഡ് ഹംഗാമ ആണ് സെല്‍ഫിയുടെ ബോക്സോഫീസ് കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ സെല്‍ഫിയുടെ യഥാര്‍ഥ കളക്ഷന്‍ റിപ്പോര്‍ട്ട് 23 കോടിക്ക് മുകളിലാണെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്.
അക്ഷയ് കുമാറിനെ പോലെ ഒരു താരത്തിന്റെ സിനിമയ്ക്ക് ഇത്രയും കുറഞ്ഞ കളക്ഷന്‍ ലഭിച്ചത് ആരാധകരില്‍ നിരാശ ഉണ്ടാക്കുകയാണ്. 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുള്ള താരമാണ് അക്ഷയ് കുമാര്‍. മലയാളത്തെ അപേക്ഷിച്ച് വന്‍ മാര്‍ക്കറ്റ് മുന്നിലുള്ള ബോളിവുഡിലെ ഒരു അക്ഷയ് കുമാര്‍ ചിത്രത്തെ സംബന്ധിച്ച് വന്‍ പരാജയമാണിത്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...