Connect with us

ആ സീന്‍ വായിച്ച് വിദ്യാമ്മ അസ്വസ്ഥയായായി, എഴുതി വെച്ചതിനേക്കാള്‍ എത്രയോ മനോഹരമായി ചെയ്തു; ‘ദേഷ്യത്തോടെ അടിച്ചിട്ട് പറഞ്ഞത് ഇങ്ങനെ!

News

ആ സീന്‍ വായിച്ച് വിദ്യാമ്മ അസ്വസ്ഥയായായി, എഴുതി വെച്ചതിനേക്കാള്‍ എത്രയോ മനോഹരമായി ചെയ്തു; ‘ദേഷ്യത്തോടെ അടിച്ചിട്ട് പറഞ്ഞത് ഇങ്ങനെ!

ആ സീന്‍ വായിച്ച് വിദ്യാമ്മ അസ്വസ്ഥയായായി, എഴുതി വെച്ചതിനേക്കാള്‍ എത്രയോ മനോഹരമായി ചെയ്തു; ‘ദേഷ്യത്തോടെ അടിച്ചിട്ട് പറഞ്ഞത് ഇങ്ങനെ!

ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്. നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. ചട്ടമ്പിക്കവല എന്ന ചിത്രത്തിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ശ്രീവിദ്യക്ക്. ഒരുപിടി സിനിമകള്‍.., ഒരുപാട് വേഷങ്ങള്‍, മലയാളത്തിലെന്ന പോല്‍ തമിഴിലും കുറേയേറെ സിനിമകള്‍.

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞയായ എം എല്‍ വസന്തകുമാരിയാണ് ശ്രീവിദ്യയുടെ അമ്മ. അച്ഛന്‍ കൃഷ്ണമൂര്‍ത്തി ആദ്യകാല തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഹാസ്യനടനും. എന്നാല്‍ ദാമ്പത്യ ജീവിതമടക്കം നടി ജീവിതത്തില്‍ നേരിടേണ്ടി വന്നത് വലിയ പ്രതിസന്ധികളാണ്.

എന്നാല്‍ സിനിമാ ലോകത്ത് എന്നും ശ്രീവിദ്യക്ക് പ്രസക്തിയുണ്ടായിരുന്നു. അവസാന നാളുകളില്‍ സീരിയലിലാണ് അഭിനയിച്ചതെങ്കിലും അവ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരകളായിരുന്നു. അനിയത്തിപ്രാവ്, പവിത്രം തുടങ്ങിയ സിനിമകളില്‍ ശ്രീവിദ്യ ചെയ്ത അമ്മ വേഷം ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു.

അവസാന കാലത്തും സിനിമാ രംഗവുമായി അഭേദ്യമായ ബന്ധം ശ്രീവിദ്യക്കുണ്ടായിരുന്നു. ഇന്നും ശ്രീവിദ്യയെക്കുറിച്ച് പറയുമ്പോള്‍ വാചാലരാവുന്നവര്‍ സിനിമാ രംഗത്തുണ്ട്. ഏവരോടും നല്ല സൗഹൃദം ശ്രീവിദ്യക്കുണ്ടായിരുന്നു. അമ്മ വേഷങ്ങളിലേക്ക് ശ്രീവിദ്യ ഒതുങ്ങിയ കാലത്ത് നടിക്ക് ലഭിച്ച മികച്ച വേഷമായിരുന്നു പവിത്രം സിനിമയിലേത്. പ്രായമായ കാലത്ത് ഗര്‍ഭിണിയാവുന്ന സ്ത്രീയെയാണ് ശ്രീവിദ്യ സിനിമയില്‍ അവതരിപ്പിച്ചത്.

ഇപ്പോഴിതാ പവിത്രം സിനിമയിലെ ശ്രീവിദ്യയുടെ പെര്‍ഫോമന്‍സിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സിനിമ സംവിധാനം ചെയ്ത ടികെ രാജീവ് കുമാര്‍. വിദ്യമ്മേെയാടൊപ്പം ആദ്യമായി വര്‍ക്ക് ചെയ്തതാണ്. എന്തൊരു നടിയാണവര്‍. അങ്ങനെയാെരു നടിയെ പിന്നെ കാണാന്‍ പറ്റുമോ എന്ന് സംശയം തോന്നിയെന്ന് ടികെ രാജീവ് കുമാര്‍ പറയുന്നു.

ശ്രീവിദ്യക്കൊപ്പമുള്ള ഒരു അനുഭവത്തെക്കുറിച്ചും രാജീവ് കുമാര്‍ സംസാരിച്ചു. ‘ഗര്‍ഭിണിയാണെന്നറിഞ്ഞ് തിലകന്‍ ചേട്ടനും പുള്ളിക്കാരിയും കൂടി ഇരിക്കുന്നൊരു സീനുണ്ട്. ‘ആറ് ഷോട്ടായി പ്ലാന്‍ ചെയ്തിരുന്ന രംഗമാണത്. ഈ സീന്‍ വായിച്ച് വിദ്യാമ്മ അസ്വസ്ഥയാണെന്ന് കേട്ടു. എന്ത് പറ്റിയെന്ന് നോക്കാന്‍ പോയി. ലൊക്കേഷനിലിരിക്കുന്നുണ്ട്’

‘ഒന്നുമില്ല പെട്ടെന്ന് എടുക്കാമെന്ന് വിദ്യാമ്മ പറഞ്ഞു. എനിക്കാ ഇരിപ്പ് ഇഷ്ടപ്പെട്ടു. വിദ്യമ്മ ഇങ്ങനെ തന്നെ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു. ഞാനിങ്ങനെയേ ഇരിക്കുന്നുള്ളൂയെന്ന് മറുപടി. കുറച്ച് ദേഷ്യമുണ്ട്. അതേ ഇരിപ്പില്‍ ഒറ്റ ഷോട്ടില്‍ എടുക്കാന്‍ തീരുമാനിച്ചു. റിഹേഴ്‌സല്‍ വേണ്ടെന്ന് വിദ്യാമ്മ പറഞ്ഞു. സ്റ്റാര്‍ട്ട് ക്യാമറ പറഞ്ഞു’

‘എഴുതി വെച്ചതിനേക്കാള്‍ എത്രയോ മനോഹരമായി ചെയ്തു. ഗ്ലിസറിനില്ല. കണ്ണൊക്കെ നിറഞ്ഞു. തിലകന്‍ ചേട്ടന്‍ അതേ പറ്റി പിന്നീട് പറഞ്ഞു. ഷോട്ട് നോക്കിയാലറിയാം അഭിനയിക്കുമ്പോള്‍ മുടിയൊക്കെ എണീറ്റു. റിഹേഴ്‌സലില്ലാതെ ആ ഷോട്ട് ഓക്കെയായി. എല്ലാവരും ഇറങ്ങിട്ടും വിദ്യാമ്മ അവിടെ ഇരുന്നു. വിദ്യമ്മ എന്റെ കരണക്കുറ്റിക്ക് തട്ടി. അടിച്ചു എന്ന് വേണമെങ്കില്‍ പറയാം’.

‘ദേഷ്യത്തോടെ അടിച്ചിട്ട് പറഞ്ഞു. യു പുട് മി ഇന്‍ എ റിയല്‍ ട്രബിള്‍ രാജീവ്, എന്ന്. മാതൃത്വം എന്ന നിമിഷം നീ എനിക്ക് തന്നു എന്ന് പറഞ്ഞു. അവര്‍ ആ കഥാപാത്രമാവുന്നത് എന്ത് മനോഹരമായിട്ടാണ്. വിദ്യാമ്മ, ലളിത ചേച്ചി തുടങ്ങിയവര്‍ ഷൂട്ടിനിടെ തരുന്ന പ്രശംസയോ കമന്റുകളോ വലിയ എഡ്യുക്കേഷനാണ്,’എന്നും ടികെ രാജീവ് കുമാര്‍ പറഞ്ഞു.

വിവാഹ മോചിതയായ ശ്രീവിദ്യ അമ്മയായിരുന്നില്ല. സിനിമകളിലെ താരത്തിന് ജീവിതത്തില്‍ നിരവധി വിഷമങ്ങളുണ്ടായി. പ്രണയത്തകര്‍ച്ചകള്‍ വിവാഹ മോചനം എന്നിവ ശ്രീവിദ്യയെ ബാധിച്ചിരുന്നു. നിരവധി പേര്‍ ശ്രീവിദ്യയെ പ്രണയിച്ച് വഞ്ചിച്ചു എന്നാണ് സിനിമാ ലോകത്തെ സംസാരം. ജീവിതത്തിലെടുത്ത തീരുമാനങ്ങളില്‍ പിഴവ് പറ്റിയെന്ന് ശ്രീവിദ്യ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

കമല്‍ഹസനുമായി പ്രണയത്തിലായിരുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ആദ്യമൊക്കെ എന്റെ മനസ് ശൂന്യമായിരുന്നു. ഹൃദയവും മനസുമെല്ലാം കമല്‍ ഹാസന് സമര്‍പ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇന്‍ഡസ്ട്രികള്‍ക്കും രണ്ട് കുടുംബംഗങ്ങള്‍ക്കുമെല്ലാം അതേ കുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു അവരുടെ ആഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് ഞാന്‍ ആയിരുന്നു.

അങ്ങനെ കമല്‍ വലിയൊരു നടനായി മാറി. ഒരിക്കല്‍ എന്റെ അമ്മ ഞങ്ങളെ രണ്ടാളെയും വിളിച്ച് ഉപദേശിച്ചിട്ടുണ്ട്. പുള്ളി മറ്റൊരാളെ വിവാഹം കഴിച്ചു എന്ന തെറ്റിദ്ധാരണയിലേയ്ക്ക് പോവുന്ന അവസ്ഥയിലേക്ക് വന്നു. ഞങ്ങള്‍ രണ്ട് പേരും ഒരേ പ്രായക്കാരാണ്. അദ്ദേഹം എന്നെക്കാളും ആറ് മാസത്തിന് ഇളയതാണെന്ന് തോന്നുന്നു. ‘അങ്ങനെ അമ്മ വിളിച്ച് ഉപദേശിച്ചു. പുള്ളിയ്ക്ക് പുള്ളി പറയുന്നത് പോലെ ഞാന്‍ കാത്തിരിക്കണമെന്നാണ്. എനിക്ക് അതിന് സമ്മതമില്ലായിരുന്നു.

കാരണം രണ്ട് ഫാമിലിയും കൂടി ഇത്രയും അടുപ്പത്തിലായിട്ടും ആ കുടുംബത്തെ കൂട്ടാതെ ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നായി ഞാന്‍ പറഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച് പുള്ളി ദേഷ്യപ്പെട്ടു. കുറേ കാലം എന്നോട് മിണ്ടുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല എന്നും അവര്‍ മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു.

More in News

Trending