
Malayalam Breaking News
20 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ പെണ്‍കൊടികള്‍
20 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ പെണ്‍കൊടികള്‍
Published on

ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ ഹോക്കി വനിത ടീം. ജക്കാര്‍ത്തയില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ജപ്പാനോട് തോറ്റെങ്കിലും ഇന്ത്യന്‍ വനിതകള്‍ ചരിത്രം കുറിച്ചു. 20 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ വനിത ടീം വെള്ളി മെഡല്‍ നേടുന്നത്.
മൂന്നാം തവണയാണ് ഇന്ത്യന്‍ വനിതാ ടീം ഫൈനല്‍ കളിക്കുന്നതും. എന്നാല്‍ 2002ലും 2010ലും മെഡലൊന്നും നേടാതെ ഇന്ത്യയ്ക്ക് മടങ്ങേണ്ടി വന്നു. എന്നാല്‍ 2006ല്‍ വെങ്കലം നേടി. 2014ലും വെങ്കലം നേടി. ഇപ്പോഴിതാ എല്ലാ വര്ഷത്തെക്കാളേറെയും ഇത്തവണ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യന്‍ പെണ്‍കൊടികള്‍ തിരിച്ചുവന്നിരിക്കുകയാണ്. ഫൈനലില്‍ ഇന്ത്യയെ ജപ്പാന് ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. കളി തുടങ്ങി 11ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ മിനാമി ഷിമിസു ജപ്പാനെ മുന്നിലെത്തിച്ചെങ്കിലും 24ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. നവനീതിന്റെ പാസ്സില്‍ നേഹ ഗോയല്‍ ലക്ഷ്യം കാണുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ ജപ്പാന് വീണ്ടും മുന്നിലെത്തി. 44ാം മിനിറ്റില്‍ മൊറ്റോമി കവാമുറ പെനാല്‍റ്റി കോര്‍ണറിലൂടെ ജപ്പാന് വിജയം കാണുകയായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Indian hockey women team wins silver
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...