ബിഗ്ബോസിലേക്ക് ഇനിയും പോകുമോ? ദിൽഷയുടെ മറുപടി ഇങ്ങനെ
Published on

ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ സീസണ് ആയ നാലാം സീസണിലെ വിന്നറാണ് ദില്‍ഷ. ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ് തുടങ്ങിവച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന് ബിഗ് ബോസ് വിന്നര്‍ പുരസ്കാരത്തിലേക്ക് എത്തുന്നത്
ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ ദിൽഷ നല്കിയ ഉത്തരങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബിഗ്ബോസ് സീസണിൽ ഒന്നുകൂടി വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ഇപ്പോഴാണ് എനിക്ക് കളി മനസിലായത് എന്നാണ് താരം പറയുന്നത്. ‘ഇന്ന് വരുന്ന വഴി കാറിലിരുന്ന് അമ്മയോട് സംസാരിച്ചപ്പോൾ എന്റെ മോളെ ഇനി എന്തായാലും വിടില്ല’ എന്നാണ് അമ്മ പറഞ്ഞത്, പക്ഷേ ഇപ്പോഴാണ് എനിക്ക് കളി മനസിലായത് ഇനി ശരിക്കുമൊന്ന് കളിക്കാം എന്ന് അമ്മയോട് പറഞ്ഞെങ്കിലും ‘എനിക്ക് മതിയായി’ എന്നായിരുന്നു അമ്മയുടെ പ്രതികരണം. ബിഗ്ബോസിൽ കുറെ നല്ല നിമിഷങ്ങൾ ഉണ്ടായി. അതൊക്കെ ആലോചിക്കുമ്പോൾ ഇനിയും പോകണമെന്ന് തോന്നും, മറ്റൊരു വശത്തേക്ക് നോക്കുമ്പോൾ താല്പര്യമില്ല എന്നും താരം പറയുന്നു.
എന്നാൽ ഒത്തിരിപേർ അവരുടെ സ്വന്തം മകളായും ചേച്ചിയായും അനിയത്തിയായുമൊക്കെ തന്നെ പരിഗണിക്കുന്നതിൽ ബിഗ്ബോസിനോട് ഒത്തിരി നന്ദിയുണ്ടെന്നും ദിൽഷ തുറന്ന് പറയുന്നുണ്ട്. ചിലർ വിളിച്ചിട്ട് ഞാൻ കരയുന്നത് കണ്ട് അവരും കരഞ്ഞെന്ന് പറയും. അതൊക്കെ കേൾക്കുമ്പോൾ എന്നെ ഇത്ര സ്നേഹിക്കാൻ ഞാൻ എന്താണ് ചെയ്തതെന്ന് ഓർക്കുമെന്നും താരം പറയുന്നു.
ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ പ്രസന്നന്. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് താരം ഇപ്പോള്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യുകെയിൽ നടന്ന...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....