
Hollywood
‘ഹാരി പോട്ടര്‍’ താരം പോള്‍ ഗ്രാന്റ് അന്തരിച്ചു
‘ഹാരി പോട്ടര്‍’ താരം പോള്‍ ഗ്രാന്റ് അന്തരിച്ചു
Published on

ബ്രിട്ടീഷ് അഭിനേതാവും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമായ പോള്‍ ഗ്രാന്റ് അന്തരിച്ചു. 56 വയസായിരുന്നു. മാര്‍ച്ച് 16 വ്യാഴാഴ്ച ലണ്ടനിലെ ഒരു ട്രെയിന്‍ സ്റ്റേഷനില്‍ നടനെ പ്രതികരണശേഷിയില്ലാതെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.
മാര്‍ച്ച് 19 ഞായറാഴ്ച ഗ്രാന്റിന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വിച്ഛേദിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ മകള്‍ സോഫി ജെയ്ന്‍ ഗ്രാന്റ് ആണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.
അദ്ദേഹം വളരെ അറിയപ്പെടുന്ന, ആദരിക്കപ്പെടുന്ന, സ്നേഹിക്കപ്പെടുന്ന വ്യക്തിയായിരുന്നു. അദ്ദേഹം വളരെ വേഗം പോയി’, എന്നും സോഫി ജെയ്ന്‍ ഗ്രാന്റ് പറഞ്ഞു.
‘ഹാരി പോട്ടര്‍’ ഫ്രാഞ്ചൈസിയില്‍ അദ്ദേഹം അവതരിപ്പിച്ച ഗോബ്ലിന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
‘സ്റ്റാര്‍ വാര്‍സ്’ ഫ്രാഞ്ചൈസിയിലെ ‘റിട്ടേണ്‍ ഓഫ് ദി ജെഡി’ എന്ന സിനിമയില്‍ ഈവോക്ക് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഈ സിനിമകള്‍ കൂടാതെ ‘ദി ഡെഡ്’, ‘ലാബിരിന്ത്’ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഒരുകാലത്ത് നിരവധി ആരാധകരുള്ള നടനായിരുന്നു അക്ഷയ് കുമാർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി നടന് അത്ര നല്ല കാലമല്ല. റിലീസ് ചെയ്ത...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...
പ്രശസ്ത ഹോളിവുഡ് താരം വാൽ കിൽമർ അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ലോസ് ആഞ്ചൽസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത് എന്നാണ് വിവരം....
ജാപ്പനീസ് പോ ൺ താരം റേ ലിൽ ബ്ലാക്ക് ഇസ്ലാം മതം സ്വീകരിച്ചു. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലെ പള്ളിയിൽ പർദ ധരിച്ച്...