
Actor
ഏജന്റിന്റെ ചിത്രീകരണ വീഡിയോ പങ്കിട്ട് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പ്രകടനത്തിനായി കാത്തിരുന്ന് ആരാധകർ
ഏജന്റിന്റെ ചിത്രീകരണ വീഡിയോ പങ്കിട്ട് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പ്രകടനത്തിനായി കാത്തിരുന്ന് ആരാധകർ

അഖിൽ അക്കിനേനി നായകനായെത്തുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ലെ മമ്മൂട്ടിയുടെ ഏജന്റ് ലുക്ക് ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ഹംഗറിയിലെ ബുഡപെസ്റ്റിൽ നടക്കുന്ന ഏജന്റന്റെ ചിത്രീകരണ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.
‘ഏജന്റ് ബുഡാപെസ്റ്റ്’ എന്നാണ് വീഡിയോയിൽ കുറിച്ചത്. തീയും പുകയുമൊക്കെയായി ഒരു യുദ്ധസമാന അന്തരീക്ഷമാണ് ദൃശ്യങ്ങളിൽ. ഇതിനിടയിലൂടെ നടന്നുവരുന്ന മമ്മൂട്ടിയേയും കാണാം. ഏപ്രിൽ 28നാണ് ഏജന്റ് റിലീസിനെത്തുക. ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനിക്കുന്ന ചിത്രമാണിത്.
മിലിറ്ററി ഓഫീസറായ മഹാദേവനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുക. സ്പൈ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ പാന്‍ ഇന്ത്യന്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്
യൂലിൻ പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. . ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. നവാഗതയായ സാക്ഷി വൈദ്യയാണ് നായിക. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിക്കും. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാകുല്‍ ഹെരിയനും എഡിറ്റ് നവീൻ നൂലിയുമാണ്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....