
Malayalam
ഞങ്ങൾക്കുമുണ്ട് കുടുംബം, ഇത് അഹങ്കാരമല്ല; സുചിത്രയുമായുള്ള വിവാഹം നടത്തിയെന്ന് അഖിൽ, പോസ്റ്റ് വൈറലാകുന്നു
ഞങ്ങൾക്കുമുണ്ട് കുടുംബം, ഇത് അഹങ്കാരമല്ല; സുചിത്രയുമായുള്ള വിവാഹം നടത്തിയെന്ന് അഖിൽ, പോസ്റ്റ് വൈറലാകുന്നു

ബിഗ്ബോസ് സീസൺ 4 ൽ ദിൽഷാ റോബിൻ സൗഹൃദം പോലെ തന്നെ സംസാര വിഷയമായിരുന്നു നടി സുചിത്രയുടെയും കുട്ടി അഭിലിന്റെയും കോംബോ. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ അയിരുന്നെങ്കിലും ഇവർ തമ്മിൽ പ്രണയത്തിലാണോയെന്ന സംശയം പ്രേക്ഷകർ ഉന്നയിച്ചിരുന്നു.
എന്നാൽ സീസൺ അവസാനിച്ച് റോബിനും ദിൽഷയും രണ്ട് വഴിക്കായപ്പോഴും അഖിലും സുചിത്രയും സൗഹൃദം നല്ലരീതിയിൽ തന്നെ തുടരുകയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ തന്നെ ചോദ്യങ്ങൾ നിരവധിയാണ്.വിവാഹമായോയെന്നും പ്രണയത്തിലാണോയെന്നുമുള്ള ചോദ്യങ്ങളാണ് എപ്പോഴും ഉയർന്നുവരാറുള്ളത്.
കഴിഞ്ഞ ദിവസം ഇരുവരും കൊല്ലൂർ മൂകാംബിക ദർശനത്തിന് ശേഷം പങ്കുവെച്ച ചിത്രം വലിയ വിവാദമാണ്സു സൃഷ്ടിച്ചത്.സുചിത്ര-അഖിൽ വിവാഹം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.എന്നാൽ ഈ വാർത്തകളോടൊക്കെ പ്രതികരിച്ചിരിക്കുകയാണ് കുട്ടി അഖിൽ.അഖിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.’സോഷ്യല്‍ മീഡിയയിലെ ഓണ്‍ലൈന്‍ ചാനല്‍ സുഹൃത്തക്കളോട്. ഈ പോസ്റ്റ് ഒരു അഹങ്കാരമായി തെറ്റിദ്ധരിക്കുമെങ്കിലും അപേക്ഷയായി പരിഗണിക്കണം. ഞങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ ഉള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും ഞാനും സുചിത്രയും തമ്മിലുള്ള പ്രണയവും വിവാഹ നിശ്ചയവും വിവാഹവും നടത്തിയവരാണ് നിങ്ങള്‍.
ബിഗ് ബോസ് സീസണ്‍ 4 കഴിഞ്ഞ് സീസണ്‍ 5 തുടങ്ങാനൊരുങ്ങുന്ന ഈ കാലയളവിനുള്ളില്‍ ഏകദേശം അമ്പതിലേറെ തവണ ഞങ്ങളുടെ വിവാഹം നിങ്ങള്‍ തന്നെ നടത്തി. ഒരുകാര്യം പറഞ്ഞോട്ടെ ആണ്‍, പെണ്‍ സൗഹൃദത്തിന് ഈ ഒരു മാനം മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ കഴിയൂന്നുള്ളോ?ഞങ്ങള്‍ ഈ വാര്‍ത്തകളെ തമാശയായും നിങ്ങള്‍ക്ക് കാഴ്ചക്കാര കിട്ടാനുള്ള ഒരു എളുപ്പ മാര്‍ഗ്ഗമായി കണ്ടു ചിരിച്ചു കളയുമ്പോഴും നിങ്ങളെയൊക്കെപ്പോലെ ഞങ്ങള്‍ക്കും കുടുംബമുണ്ടെന്നും അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ ഉണ്ടെന്നും ഒക്കെ ഒന്ന് ഓര്‍ക്കണേ. ഇതല്ല ഇതിനപ്പുറം എന്ത് പ്രതികരണം തന്നാലും ഇതൊന്നും നിങ്ങളുടെ രോമത്തില്‍ പോലും തൊടില്ല എന്നറിയാം.
വിണ്ടും ഈ പ്രണയ വിവാഹ വാര്‍ത്തകളും ആയിട്ട് വരും എന്നും അറിയാം. ഈ മാസം പുതിയ ബിഗ് ബോസ് വരും അപ്പോ വേറെ ആരെയെങ്കിലും നിങ്ങള്‍ക്ക് കിട്ടും. അപ്പോഴെങ്കിലും ഞങ്ങളെ വിട്ടേക്കണേ’.ഇതായിരുന്നു അഖിലിന്റെ സന്ദേശം. കോളേജ് ഉത്ഘാടനത്തിന് ഇരുവരും ഒരുമിച്ചെത്തിയ വീഡിയോയോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്.സുചിത്രയെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. കുട്ടി അഖിൽ സൂരജ് സുചിത്ര എന്നിവരായിരുന്നു ബിഗ്ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കൾ. മൂകാംബിക ദർശനം നടത്തുമ്പോഴും അഖിലിനും സുചിത്രക്കുമൊപ്പം സൂരജുണ്ടായിരുന്നു.
ബിഗ്ബോസ് സീസൺ 4 മത്സരാർത്ഥികൾ എല്ലാം പുറത്തിറങ്ങിയ ശേഷവും സോഷ്യൽ മീഡിയയിലും അഭിമുഖങ്ങളുലുമെല്ലാം സജീവമായിരുന്നു.എന്നാൽ സുജിത്ര എല്ലാത്തിൽ നിന്ന് വിട്ട് നിന്നത് സംസാരവിഷയമായിരുന്നു.അഖിലിനെ ചേർത്തുള്ള വാർത്തകൾ അവരെ മാനസികമായി തളർത്തിയതാണ് അതിന് കാരണമായതെന്ന് ഒരു കൂട്ടം ആരാധകർ അഭിപ്രായപ്പെട്ടിരുന്നെങ്കിലും അതിനെക്കുറിച്ച് പ്രതികരിക്കാൻ സുചിത്ര ഇത് വരെ തയ്യാറായിട്ടില്ല.സുചിത്രയുടെയും അഖിലിന്റെയും പേരിൽ സുഖിൽ എന്ന് ഫാൻസ് ഗ്രൂപ്പുകളും സീസൺ 4ൽ സജീവമായിരുന്നു. അവരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് അഖിൽ പുറത്ത് വിട്ടതെങ്കിലും ഇരുവർക്കും പിൻതുണയറിയിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...